കാലവര്‍ഷം; സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ എല്ലായിടത്തും ഇന്നലെ വൈകിട്ട് മുതല്‍ മഴ ശക്തം. ഇന്നും സംസ്ഥാന വ്യാപകമായി മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

അറബിക്കടലില്‍ കാലവര്‍ഷക്കാറ്റും ശക്തമായിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയിലാണ് പലഭാഗങ്ങളിലും കാറ്റ് വീശുന്നത്. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറില്‍ പിലിക്കോട് -114 mm,പീരുമേട്-102, എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ്.

 

14-Jun-2021