മാധ്യമങ്ങള്‍ വികസനത്തെ പ്രോത്സാഹിപ്പിക്കണം: മന്ത്രി എ.കെ ശശീന്ദ്രന്‍

വിവാദങ്ങള്‍ പലതും വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാവണം മാധ്യമങ്ങൾ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട്ടെ ഒരു മാധ്യമ സ്ഥാപനം സന്ദർശിക്കവെ അദ്ദേഹം പിന്തുണ തേടി . തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ പ്പറ്റി അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

15-Jun-2021