സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന പുനരാരംഭിച്ചു
അഡ്മിൻ
സംസ്ഥാനത്ത് ലോട്ടറി വില്‍പന പുനരാരംഭിച്ചു. നറുക്കെടുപ്പ് മാറ്റിവച്ച ലോട്ടറികളുടെ വില്‍പന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25ന് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. ഒന്‍പതുദിവസം കൊണ്ട് പൂര്‍ത്തിയാക്കും.
സ്ത്രീശക്തി 259 , അക്ഷയ 496 , കാരുണ്യ പ്ലസ് 367, നിർമൽ 223 , വിൻവിൻ 615 , സ്ത്രീശക്തി 260 , അക്ഷയ 497 , ഭാഗ്യമിത്ര – ബിഎം 6 , ലൈഫ് വിഷു ബമ്പർ – ബി ആർ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂൺ 25 , 29 ജൂലൈ 2 ,6 ,9 ,13 ,16 ,20 ,22 തീയതികളിൽ നടത്തും.
നറുക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് നടത്താനാണ് തീരുമാനം.
17-Jun-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More