സി.കെ ജാനുവിന് കോഴ; കെ.സുരേന്ദ്രനെതിരെ കേസെടുത്തു
അഡ്മിൻ
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കല്‍പ്പറ്റ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടി. ജാനുവും കേസില്‍ പ്രതിയാണ്. കല്‍പ്പറ്റ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ. നവാസിന്റെ പരാതിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് ഇന്നലെ കോടതി നിര്‍ദേശിച്ചത്. സ്ഥാനാര്‍ത്ഥിയാകാന്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു പരാതി.
ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡുകള്‍ ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.
17-Jun-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More