മഞ്ചേശ്വരം കോഴക്കേസ്; സുന്ദരയില്‍ നിന്നും രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണസംഘം

ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ സുന്ദരയുടെയും അമ്മയുടെയും മൊഴിയെടുക്കും. ഇവര്‍ ഉള്‍പ്പടെ അഞ്ചുപേരുടെ രഹസ്യമൊഴിയെടുക്കാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.ഈ മാസം 29, 30 തീയതികളില്‍ ഹൊസ്‌ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെയാകും ഇവര്‍ മൊഴിനല്‍കുക.

സുന്ദര ഒരുലക്ഷം രൂപ ഏല്‍പ്പിക്കാന്‍ നല്‍കിയ രഹസ്യമൊഴിയെടുക്കുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്.അതേസമയം, കേസില്‍ തെളിവുശേഖരണം ഊര്‍ജിതമാക്കിയ അന്വേഷണസംഘത്തിന് പണമിടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നാണ് വിവരം.

സുന്ദരയുടെ വീടിന്‍റെ മേല്‍ക്കൂര നിര്‍മ്മാണത്തിന് ഉള്‍പ്പടെ ചെലവായ തുകയുടെ ബില്‍ അടക്കമുള്ള രേഖകള്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്.അറുപത്തയ്യായിരത്തോളം രൂപ വീടിന്‍റെ അറ്റകുറ്റപ്പണിക്കായി ചെലവായി എന്നാണ് പുറത്തുവരുന്ന വിവരം.

18-Jun-2021