പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മിതിയില്‍ ഇടിവ്
അഡ്മിൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മിതിയില്‍ ഇടിവ്. ലോക നേതാക്കളുടെ ജനസമ്മിതി വിലയിരുത്തുന്ന മോണിംഗ് കണ്‍സല്‍ട്ട് എന്ന യു.എസ് കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.82 ശതമാനമായിരുന്നു മുന്‍ വര്‍ഷം മോദിയുടെ ജനസമ്മിതി. എന്നാല്‍ ഈ വര്‍ഷത്തോടെ ഇത് 66 ശതമാനത്തിലെത്തിയിരിക്കുകയാണ്. മോദിയുടെ ജനപ്രീതിയില്‍ 20 പോയിന്റ് ഇടിവാണ് മോണിംഗ് കണ്‍സല്‍ട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ 66 ശതമാനം പേര് സംതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ 65 ശതമാനം റേറ്റിംഗുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയാണ് രണ്ടാം സ്ഥാനത്ത്. മെക്സിക്കന്‍ പ്രസിഡന്റ് ലോപസ് ഒബ്രഡോര്‍ 63 ശതമാനം പിന്തുണ നേടി മൂന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആണ് 54 ശതമാനം പിന്തുണ നേടി നാലാം സ്ഥാനത്ത്. ഏഞ്ചല മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്തും ബൈഡന് ആറാം സ്ഥാനത്തുമാണ്.