എന്നെ ചവിട്ടി വീഴ്ത്തുന്നത് കെ.സുധാകരൻ സ്വപ്നം കണ്ടിട്ടുണ്ടാകും: മുഖ്യമന്ത്രി
അഡ്മിൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പദ്ധതിയിട്ടിരുന്നതായി ഗുരുതര ആരോപണം. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുധാകരനുമായി അടുത്ത ബന്ധമുള്ള ഒരാള്‍ പിന്നീട് തന്റെ വീട്ടില്‍ വന്നു വെളിപ്പെടുത്തിയ കാര്യമാണ് ഇതെന്നും പിണറായി വിജയന്‍ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'സുധാകരന്റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. സുധാകരന്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുന്നുണ്ട്.'- പിണറായി പറഞ്ഞു.
ഇത് പഞ്ചാബല്ല, കേരളമാണ് എന്ന് വിശ്വസ്തൻ പറഞ്ഞെങ്കിലും കെ. സുധാകരൻ അത് ചെവിക്കൊണ്ടില്ല. ഇക്കാര്യം തനിക്ക് ആരോടും പറയാൻ പറ്റുമായിരുന്നില്ല. അവർ പേടിക്കുമെന്ന് കരുതി ഭാര്യയോട് പോലും വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്‍റെ പരാമർശത്തോട് പ്രതികരിക്കവെയാണ് പിണറായി വിജയൻ പ്രതികരിച്ചത്. അങ്ങനെ പല മോഹങ്ങളും സുധാകരന് ഉണ്ടായിട്ടുണ്ട്. തന്നെ ചവിട്ടി വീഴ്ത്തുന്നത് കെ.സുധാകരൻ സ്വപ്നം കണ്ടിട്ടുണ്ടാകും, അങ്ങനെ മോഹിച്ചിട്ടുണ്ടാകാം. എന്നാൽ അത് യഥാർഥത്തിൽ നടന്നിട്ടില്ല എന്നും പിണറായി വിജയൻ പറഞ്ഞു. ബ്രണ്ണൻ കോളജിൽ കെ.എസ്.യുവിന് മൃഗീയ ആധിപത്യം ഉള്ള കാലത്താണ് താൻ അവിടെ ഉണ്ടായിരുന്നത്. ഫ്രാൻസിസ് കത്തികൊണ്ട് നടക്കുന്നവനാണ് എന്ന് അതിൽ പറയുന്നു. ഈ ഫ്രാൻസിസ് എന്നുപറയുന്നയാൾ അവിടെ ഉണ്ടായിരുന്നതേയില്ല.
എങ്ങനെയാണ് സുധാകരന് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നതെന്നും പിണറായി വിജയൻ ചോദിച്ചു. സുധാകരനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ഉന്നയിച്ച ആരോപണങ്ങള്‍ നിരവധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.