കെ. സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയിൽ: എ. വിജയരാഘവന്‍

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയിലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പ്രതികരിച്ചു. 'രാഷ്ട്രീയക്കാർ ഇത്തരത്തിൽ സംസാരിക്കാറില്ല. കോൺഗ്രസ് ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ വാക്കുകളാണ് സുധാകരനിൽ നിന്നും വരുന്നത്.സുധാകരന്റെ ഭാഷ ഗുണം ചെയ്യുമോയെന്ന് കോൺഗ്രസാണ് പരിശോധിക്കേണ്ടത്'- വിജയരാഘവൻ പറഞ്ഞു.

സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി നിയമിച്ചവരും ഇതിന് മറുപടി പറയണമെന്ന് വിജയരാഘവൻ ആവശ്യപ്പെട്ടു. കെ.പി.സി.സി അധ്യക്ഷന്റെ വികട ഭാഷണം കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരാണ്. കേരളത്തിലെ ജനങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കില്ല- അദ്ദേഹം പറഞ്ഞു.

19-Jun-2021