വി. മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്ന പോലീസ് സുരക്ഷ ഒഴിവാക്കി

കേന്ദ്ര സഹമന്ത്രി വി. മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്നിരുന്ന പൊലീസ് സുരക്ഷ ഒഴിവാക്കി. എസ്കോര്‍ട്ടും പൈലറ്റും അനുവദിക്കാത്തത് കാരണമാണ് ഒഴിവാക്കിയത്. വൈ ക്യാറ്റഗറി സുരക്ഷയാണ് കേന്ദ്ര സഹമന്ത്രിക്ക് നല്‍കിയിരുന്നത്.

ഇന്ന് തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനില്‍ വെച്ചാണ് യാത്രാമധ്യേ ഉദ്യോഗസ്ഥനെ പൊലീസ് ഒഴിവാക്കിയത്. വൈ കാറ്റഗറി സുരക്ഷ മാത്രം ആയതിനാല്‍ പൈലറ്റ് നല്‍കേണ്ട ആവശ്യമില്ലെന്ന് പൊലീസ് പറഞ്ഞു.അതെ സമയം തനിക്ക് അതിനെക്കുറിച്ച്‌ അറിയില്ല, പൊലീസിനോട് ചോദിക്കണം എന്നും വിഷയത്തില്‍ മുരളീധരന്‍ മറുപടി നല്‍കി.

19-Jun-2021