കെ. സുധാകരനെ അർദ്ധനഗ്നനായി നടത്തിച്ചിട്ടുണ്ട്: എ.കെ ബാലൻ

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മനോരമ ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തെ തുടർന്ന് ഉടലെടുത്ത 'കയ്യാങ്കളി' വിവാദത്തിൽ പുതിയ ട്വിസ്റ്റ്. മുൻമന്ത്രിയും സി.പി.ഐ.എം നേതാവുമായ എ.കെ.ബാലനാണ് പുതിയ വെളിപ്പെടുത്തൽ നടത്തുന്നത്.

കെ.സുധാകരനെ കോളജ് പഠനകാലത്ത് അർധനഗ്നനായി നടത്തിച്ചിട്ടുണ്ടെന്ന് എ.കെ.ബാലൻ പറഞ്ഞു. അധ്യാപകനും ചിന്തകനുമായിരുന്ന എം.എൻ.വിജയൻ ഇതിനു സാക്ഷിയായിരുന്നുവെന്നും ബാലൻ പറയുന്നു.
''സുധാകരന് മറുപടി നൽകാൻ പിണറായി വിജയൻ നിർബന്ധിക്കപ്പെടുകയായിരുന്നു. സ്വഭാവഹത്യ ആയതിനാലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.' എ.കെ.ബാലൻ പറഞ്ഞു.

പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ ശ്രമിച്ചത് യാഥാർഥ്യമാണെന്നും ബാലൻ പറഞ്ഞു. കോളേജിൽ പിണറായി വിജയനെ സുധാകരൻ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

20-Jun-2021