സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ തുടരും
അഡ്മിൻ
കേരളത്തില്‍ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളില്‍ നിയന്ത്രണം ശക്തമാക്കാനും ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 10 ശതമാനത്തില്‍ താഴെയായി കുറഞ്ഞെങ്കിലും ജാഗ്രത തുടരണം. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ വീണ്ടും രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം. ടി.പി.ആര് നിരക്കിന്റ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ടി.പി.ആര് 16 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണ് ആരാധനാലയങ്ങള്‍ തുറക്കുക. പരമാവധി 15 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. നേരത്തെ നടന്ന കോവിഡ് അവലോകന യോഗത്തില്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.