സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും: മന്ത്രി മുഹമ്മദ് റിയാസ്

കൊവിഡ് മൂലം അടച്ചിടേണ്ടി വന്ന കേരളത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്കായി ഉടന്‍ തുറക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊവിഡും ലോക്ക്ഡൗണും ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലയാണ് ടൂറിസം.

കൊവിഡില്‍ നിശ്ചലമായ ടൂറിസം മേഖലയുടെ ഇതു വരെയുള്ളനഷ്ടം കണക്കാക്കുന്നുണ്ട്. ഗൈഡുമാരുള്‍പ്പെടെയുള്ളവരെ സഹായിക്കും. ഇതിനായി ഇന്‍സെന്റീവ് അടക്കം നല്‍കും.വിദേശ, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കും.

ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കാന്‍ നടപടിയെടുക്കും. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. പഞ്ചായത്തുതലത്തില്‍ തന്നെ ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

23-Jun-2021