യു.പിയിൽ ബി.ജെ.പിക്കെതിരെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി

യു.പിയിൽ ബി.ജെ.പിക്കെതിരെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി. തങ്ങളെ വേദനിപ്പിക്കുകയാണെങ്കില്‍ ബി.ജെ.പിയും സന്തോഷമായിരിക്കില്ല എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ബി.ജെ.പി തങ്ങള്‍ക്ക് ക്യാബിനെറ്റ് പദവിയും രാജ്യസഭ സീറ്റും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് നിഷാദ് പാര്‍ട്ടി അവകാശപ്പെടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇനിയും നടപടിയായില്ല. തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രി മുഖമായി ഉയര്‍ത്തിക്കാട്ടണമെന്നും സഞ്ജയ് നിഷാദ് ആവശ്യപ്പെടുന്നു.

23-Jun-2021