കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വിട്ട്‌നിന്ന് കെ. മുരളീധരൻ

ഇന്ന് നടന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് വിട്ട് നിന്ന് കെ മുരളധീരൻ എം.പി. മുതിര്‍ന്ന നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നതിലെ അതൃപ്തിയാണ് പിന്നിലെന്നാണ് സൂചന. ഇപ്പോൾ മുരളീധരന്‍ തിരുവനന്തപുരത്തെ വസതിയില്‍ ഉണ്ടെങ്കിലും ഇതുവരെ അദ്ദേഹം യോഗത്തിന് എത്തിയിട്ടില്ല.

സംസ്ഥാനത്തെ രാഷ്ട്രീയകാര്യ സമിതിയില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ മുന്‍കൂട്ടി മറ്റൊരു തലത്തില്‍ എടുക്കുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. അതേസമയം കോണ്‍ഗ്രസില്‍ സമ്പൂർണ അഴിച്ചുപണി വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. നിർവാഹക സമിതി അംഗങ്ങളടക്കം 51 ഭാരവാഹികൾ മതി. 14 ഡി.സി.സികളും പുനസംഘടിപ്പിക്കുമെന്നും രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്.

23-Jun-2021