സ്ത്രീധന പ്രശ്നങ്ങൾ; ആദ്യ ദിവസം ലഭിച്ചത് 221 പരാതികൾ

കൊല്ലത്ത് വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാനുള്ള പൊലീസിന്റെ സംവിധാനം പ്രവർത്തനമാരംഭിച്ച് ആദ്യ ദിവസം തന്നെ ലഭിച്ചത് 221 പരാതികൾ. സ്റ്റേറ്റ് നോഡൽ ഓഫിസറായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിക്കു മാത്രം മൊബൈൽ ഫോണിൽ 117 പരാതികളാണ് ലഭിച്ചത്.

ഗാർഹിക പീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനുള്ള 'അപരാജിത' സംവിധാനത്തിൽ വൈകിട്ട് 7 വരെ ഇ-മെയിൽ വഴി 76 പരാതികൾ ലഭിച്ചു. മൊബൈൽ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. സ്റ്റേറ്റ് നോഡൽ ഓഫിസറുടെ ഫോൺ: 94979 99955. 'അപരാജിത' ഇമെയിൽ: aparajitha.pol@kerala.gov.in; ഫോൺ: 94979 96992

24-Jun-2021