സംസ്ഥാനത്ത് നൂറു കടന്ന് പെട്രോൾ വില

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 26 പൈസും ഡീസലിന് 8 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. 132 ദിവസം കൊണ്ടാണ് 90 രൂപയിൽ നിന്നും 100 ലേക്ക് പെട്രോൾ വില എത്തുന്നത്.

പാറശാലയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് വില 100 രൂപ 4 പൈസയാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 99 രൂപ 80 പൈസയാണ് വില. കൊച്ചിയിൽ പെട്രോളിന് 97 രൂപ 86പൈസയും ഡീസലിന് 94 രൂപ 79പൈസയുമാണ് പുതുക്കിയ വില. ഇടുക്കി അണക്കരയിൽ 99.92, കുമളി 99.57 എന്നിങ്ങനെയാണ് പെട്രോൾ വില.

22ദിവസത്തിനിടെ പതിമൂന്നാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പെട്രോൾ വില ഇതിനോടകം നൂറു കടന്നു.

24-Jun-2021