വിസ്മയയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മന്ത്രി വി. ശിവൻകുട്ടി

നിലമേലിൽ വിസ്മയയുടെ കുടുംബത്തെ സന്ദർശിച്ച് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ ഗൗരവത്തോടെയാണ് സ‍ർക്കാ‍ര്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിസ്മയയ്ക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീധനം സാമൂഹ്യ വിപത്താണെന്ന്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് മന്ത്രി വ്യക്തമാക്കി. ലിംഗ സമത്വവും ലിംഗ നീതിയും കുഞ്ഞു നാളിൽ മുതലേ കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകരും സമൂഹവും ശ്രദ്ധിക്കണം. പാഠ്യ പദ്ധതികൾ പരിഷ്കരിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തേ, മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ വിസ്മയയുടെ വീട് സന്ദ‍ര്‍ശിച്ചിരുന്നു.

24-Jun-2021