സോണിയാ കോൺ​ഗ്രസ് ക്ലച്ച് പിടിക്കില്ല: പി സി ചാക്കോ

കേരളത്തിൽ ഇനി ഒരിക്കലും യു ഡി എഫ് അധികാരത്തിൽ വരില്ലെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. സോണിയാ കോൺ​ഗ്രസ് കേരളത്തിൽ ക്ലച്ച് പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പെരിങ്ങോട്ടുകരയിൽ എൻ സി പി. നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ധർമരാജൻ പൊറ്റെക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

ഫാസിസവും ഏകാധിപത്യവും ജനാധിപത്യത്തിന്റെ ശത്രുവാണെന്നു നരേന്ദ്ര മോദിയും അമിത് ഷായും അതിന്റെ ഉപകരണമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മതേതര ഇന്ത്യ നമ്മുടെ അഭിമാനമാണ്. അത് നശിപ്പിക്കുവാനാണ് ബി ജെ പി ശ്രമിക്കുന്നത് എന്നും പി സി ചാക്കോ പറഞ്ഞു.

19-Oct-2021