Skip to main content
വാർത്തകൾ

സ്വകാര്യ സർവകലാശാല ബിൽ കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധം; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് പി. രാജീവ്

p rajeev

സ്വകാര്യ സർവകലാശാല ബിൽ കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതല്ലെന്ന് മുൻ വ്യവസായ മന്ത്രി പി. രാജീവ്. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും സംവരണ വ്യവസ്ഥകൾ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി. രാജീവ് വ്യക്തമാക്കി.

എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ബില്ലിൽ സ്വകാര്യ സർവകലാശാലകളിലെ 40 ശതമാനം പ്രവേശനം കേരളീയർക്ക് ഉറപ്പാക്കിയിരുന്നു. എന്നാൽ പുതിയ ബില്ലിൽ ഇത് 25 ശതമാനമായി കുറച്ചിരിക്കുകയാണ്. സ്വകാര്യ സർവകലാശാലകൾക്ക് അന്യായമായ ഇളവുകൾ നൽകുന്നതാണ് പുതിയ ബില്ലെന്നും ഭൂമിയുടെ കച്ചവടസാധ്യത മാത്രമാണ് സർക്കാർ പരിഗണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് കോൺഗ്രസിന്റെ സമീപനം പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും പി. രാജീവ് വിമർശിച്ചു. രാജ്യത്തിന്റെ ഭാവി കണക്കിലെടുത്ത് എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചുനിൽക്കേണ്ടത് അനിവാര്യമാണ്. കോൺഗ്രസിന്റെ അപക്വമായ നിലപാട് വിശാലമായ രാഷ്ട്രീയ താത്പര്യങ്ങൾക്ക് മുറിവേൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.