നിറവില്ലാതെ പോയ നായകന്‍
എ എന്‍ രവീന്ദ്രദാസ്
![]() |
|
1936ലെ ബര്ലിന്‍ ഒളിമ്പിക്‌സില്‍ ഹോക്കിടീമിന്റെ നായകനായിരുന്നു അദ്ദേഹം. അവിടെ ഇന്ത്യക്കായി മൂന്നാം സ്വര്ണംം നേടിയ ധ്യാന്‍ ചന്ദ് ഇന്ത്യന്സേഒനയില്‍ നായിക് മാത്രമാണെന്നറിഞ്ഞപ്പോള്‍ ഹിറ്റ്‌ലര്‍ പറഞ്ഞത്, ജര്മ നിയില്‍ ആയിരുന്നെങ്കില്‍ താങ്കള്‍ മേജര്‍ ആകുമായിരുന്നുവെന്നാണ്. |
2011 നവംബറിലാണ് കായികരംഗത്തെ സേവനങ്ങളെക്കൂടി പരിഗണിക്കാവുന്ന തരത്തില്‍ ഭാരത് രത്‌ന പുരസ്‌കാരത്തിനുള്ള മാനദണ്ഡങ്ങള്‍ സര്ക്കാഗര്‍ ഭേദഗതിചെയ്തത്. എന്നാല്‍ ആ ഭേദഗതിയോടെ സച്ചിന്‍ തെന്ഡുകല്ക്കനര്ക്ക് ഭാരത രത്‌ന നല്കകണമെന്ന മുറവിളി പല കോണുകളില്നി ന്നും ഉയരുകയുണ്ടായി. സച്ചിന്‍ ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയതോടെ ആരംഭിച്ച ഈ ചര്ച്ചക അദ്ദേഹം 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവുകകൂടി ചെയ്തതോടെ കൂടുതല്‍ ബലപ്പെടുകയും പിന്തുണ ആര്ജിതക്കുകയും ഉണ്ടായി. അതേസമയം സച്ചിന്റെയും ധ്യാന്‍ ചന്ദിന്റെയും പേരുകള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കായികമന്ത്രാലയത്തിനു മുന്നില്‍ നിരവധി ശുപാര്ശറകള്‍ എത്തിയിരുന്നു. സച്ചിന് ഭാരത രത്‌ന നല്കനണമെന്ന ആവശ്യം ശക്തമായി ഉയര്ന്നു ഘട്ടത്തില്‍ ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദും ഈ പുരസ്‌കാരത്തിന് സര്വതഥാ യോഗ്യനാണെന്ന് മുന്‍ സ്‌പോര്‌്ന സ് മന്ത്രി അജയ്മാക്കന്‍ പ്രതികരിച്ചത് വലിയൊരു വഴിത്തിരിവാകുകയായിരുന്നു.
ധ്യാന്‍ ചന്ദിന്റെ മകന്‍ ഒളിമ്പ്യന്‍ അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റര്‍ ബിഷന്സിരങ് ബേദികൂടി ഉള്പ്പെ ട്ട പ്രതിനിധിസംഘം ഇപ്പോഴത്തെ കായികമന്ത്രി ജിതേന്ദ്രസിങ്ങിനെ കണ്ടിരുന്നു. ജിതേന്ദ്രസിങ് നിര്ദേടശത്തോട് പൂര്ണ മായി യോജിക്കുകയും ചെയ്തു. 1979ല്‍ അന്തരിച്ച ധ്യാന്‍ ചന്ദ് ഇന്ത്യക്കുവേണ്ടി തുടര്ച്ചിയായി മൂന്ന് ഒളിമ്പിക്‌സുകളില്‍ (1928 ആംസ്റ്റര്‍ ഡാം, 1932 ലോസ് ആഞ്ചലസ്, 1936 ബര്ലിതന്‍) സ്വര്ണിമെഡല്‍ നേടിയെന്നതു മാത്രമല്ല, സ്വാതന്ത്ര്യത്തിനുമുമ്പുള്ള കാലഘട്ടത്തില്‍ രാജ്യത്ത് ഹോക്കിയുടെ വളര്ച്ച യ്ക്കും പ്രചാരത്തിനും നല്കി1യ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്നും കായികമന്ത്രാലയം വിലയിരുത്തി. ഒപ്പം ഇപ്പോഴും കായികരംഗത്ത് തുടരുന്ന സച്ചിന് പരമോന്നത ബഹുമതി നേടാന്‍ ഇനിയും അവസരമുണ്ടെന്ന സാഹചര്യംകൂടി മന്ത്രാലയം കണക്കിലെടുത്തു. തീര്ച്ച്യായും ധ്യാന്‍ ചന്ദിനെപ്പോലെ ഭാരത രത്‌നയ്ക്കു തുല്യമായ അര്ഹ തയുണ്ട് സച്ചിന്റെയും നേട്ടങ്ങള്ക്ക് . എന്നാല്‍, അഞ്ച് ലോകകിരീടങ്ങള്‍ നേടി, ചെസില്‍ ഇന്ത്യയുടെ ബൗദ്ധിക തേജസ്സായി വിളങ്ങുന്ന വിശ്വനാഥന്‍ ആനന്ദിന്റെ പേര് എന്തുകൊണ്ട് ആരും ഉയര്ത്തി യില്ല എന്നത് അതിശയകരമായി തോന്നുന്നു. സച്ചിനൊപ്പമോ അതിലുപരിയായോ ഈ ബഹുമതിക്ക് അര്ഹംനാണ് ഫുട്‌ബോള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ പ്രചാരമുള്ള ചെസിലെ നിലവിലെ ലോകചാമ്പ്യന്കൂഹടിയായ ആനന്ദ് എന്ന കാര്യം ആരും വിസ്മരിക്കരുത്.
ഒരുകാലത്ത് ഇന്ത്യന്‍ ഹോക്കിയുടെ മറുപേരായിരുന്നു ധ്യാന്‍ ചന്ദ്. ക്രിക്കറ്റില്‍ ഗ്രെയ്‌സും ഹോബ്‌സും ബ്രാഡ്മാനും ഫുട്‌ബോളില്‍ പെലെയും പുഷ്‌കാസും അത്‌ലറ്റിക്‌സില്‍ പാവൊ നുര്മിമയും എമില്‍ സാട്ടോ പെക്കും നിമിഷനേരംകൊണ്ട് ഓര്മയില്‍ ഓടിയെത്തുമെങ്കില്‍ ഹോക്കിയില്‍ മാന്ത്രികന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ധ്യാന്‍ ചന്ദ് മാത്രമാണ് നമ്മുടെ മനസ്സില്‍ സിംഹാസനം അലങ്കരിക്കുന്നത്. 1936ലെ ബര്ലിന്‍ ഒളിമ്പിക്‌സില്‍ ഹോക്കിടീമിന്റെ നായകനായിരുന്നു അദ്ദേഹം. അവിടെ ഇന്ത്യക്കായി മൂന്നാം സ്വര്ണംസ നേടിയ ധ്യാന്‍ ചന്ദ് ഇന്ത്യന്സേ്നയില്‍ നായിക് മാത്രമാണെന്നറിഞ്ഞപ്പോള്‍ ഹിറ്റ്‌ലര്‍ പറഞ്ഞത്, ജര്മ നിയില്‍ ആയിരുന്നെങ്കില്‍ താങ്കള്‍ മേജര്‍ ആകുമായിരുന്നുവെന്നാണ്. രണ്ടാം ലോകയുദ്ധം അദ്ദേഹത്തിന്റെ കായികജീവിതത്തിനു തടസ്സമായി. 1948ല്‍ ഒളിമ്പിക്‌സ് പുനരാരംഭിച്ചപ്പോഴേക്കും അദ്ദേഹം കളി നിര്ത്തി . ഹോക്കി ധ്യാന്‍ ചന്ദിന്റെ ജീവിതത്തിന് ഒന്നുംതന്നെ നല്കികയില്ലെന്നതാണ് സത്യം. ധ്യാന്‍ ചന്ദിന്റെ അവസാനനാളുകള്‍ ദുരിതപൂര്ണ മായിരുന്നു. ഹോക്കിയിലെ ഒരേയൊരു മാന്ത്രികന് ഒരിക്കലും അര്ഹണതപ്പെട്ട അംഗീകാരം ഈ നാട്ടില്‍ കിട്ടിയില്ല. അതിനുള്ള ഉചിതമായ പ്രതിവിധിയും ശ്രദ്ധാഞ്ജലിയുമാകട്ടെ കായികതാരത്തിനുള്ള പ്രഥമ ഭാരത രത്‌ന. ധ്യാന്‍ ചന്ദിനോളം അതിന് അര്ഹപത മറ്റാര്ക്കാജണുള്ളത്?.