പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍.. പ്രകാശ്‌ കാരാട്ട് . ദേവഗൗഡ . എ ബി ബര്‍ദന്‍ . കോടിയേരി ബാലകൃഷ്ണന്‍ . കെ സാജിത . അക്ബര്‍ കക്കട്ടില്‍ . രശ്മി കിട്ടപ്പ . സാബു ജോസ്‌ . ഡോ. കെ എന്‍ പണിക്കര്‍ . സുനില്‍ തിരൂര്‍ . വര്‍മ്മബുദ്ധ . മോഹന്‍ലാല്‍ . സുഗതകുമാരി . അനീഷ്‌ പുതുവലില്‍ . ശാലിനി ദേവാനന്ദ്‌ . അശോകന്‍ ചരുവില്‍ . ഡോ. പ്രിയ കെ നായര്‍ . സുനില്‍ കൃഷ്ണന്‍ . ഫൈസല്‍ ബാവ . എ എന്‍ രവീന്ദ്രദാസ്‌ . കുരീപ്പുഴ ശ്രീകുമാര്‍ . രാജേഷ്‌ ജോബോയ് . രമേശന്‍ താഴെപ്പടി . ഡോ. മീന ടി പിള്ള . ശ്രീജ നന്ദകുമാര്‍ . സീതാറാം യെച്ചൂരി . റാംകുമാര്‍ . പ്രീജിത്ത് രാജ് . പിണറായി വിജയന്‍..

വിധവയെ വരിച്ച പ്രവാചകനും കാന്തപുരവും

പി സാജിത

പതിനഞ്ചാം നൂറ്റാണ്ടില്‍ തന്റെ ഇരുപത്തിയഞ്ചാം വയസില്‍ നാല്‍പ്പതു വയസുള്ള വിധവയെ വിവാഹം ചെയ്തു കൊണ്ടും ജീവനോടെ കുഴിച്ചുമൂടപ്പെടേണ്ടി വരുമായിരുന്ന പെണ്‍കുഞ്ഞുങ്ങളെ രക്ഷിച്ചു കൊണ്ടും പ്രവാചകന്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ അദ്ദേഹത്തിന്റെ തലമുടിയെ ചൊല്ലിയുള്ള വിവാദങ്ങളില്‍ മുക്കികൊല്ലുകയാണുണ്ടായത്.

മുസ്ലീംപെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കൊണ്ടുള്ള ഒരു സര്‍ക്കുലര്‍ യു ഡി എഫ് സര്‍ക്കാര്‍ പുറത്തിറക്കുകയും പിന്നീട് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്യുകയുണ്ടായല്ലോ. വിവാഹ പ്രായം 16 ആക്കുന്നതിന് വേണ്ടി സമസ്ത കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ 18-ാം വയസ് വിവാഹപ്രായമായി തീരുമാനിച്ചിരിക്കുന്നത് ഈ മേഖലയെ കുറിച്ച് ആരും പഠിക്കാന്‍ തയ്യാറാകാതെയാണെന്നാണ് സമസ്തയുടെ വാദം. സത്യത്തില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്. അത്തരം പഠനങ്ങള്‍ മനസിലാക്കാന്‍ തയ്യാറാകാത്തത് കൊണ്ടോ, പഠിച്ചവര്‍ അറിയാത്ത ഭാവം നടിക്കുന്നത് കൊണ്ടോ ആണ് സമസ്തയില്‍ നിന്നും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. നിലവിലുള്ള പുരുഷാധികാര സമൂഹത്തില്‍ സ്ത്രീപക്ഷ പഠനങ്ങളും പ്രവര്‍ത്തനങ്ങളും താരതമ്യേന കുറവാണ്. സംഘടിത മതങ്ങളുടെ കാര്യത്തില്‍ അവ വളരെ അപൂര്‍വ്വ സംഭവങ്ങളുമാണ്.

ഇസ്ലാമിക പണ്ഡിതരുടെയും ഇസ്ലാം മതത്തിന്റെ കുത്തക പേറുന്ന മുസ്ലീംലീഗിന്റെയും വെപ്രാളം കണ്ടാല്‍ ഇത്തരം ഒരു സര്‍ക്കുലര്‍ ഇറങ്ങിയിട്ട് വേണം പെണ്‍കുട്ടികളെ 16 വയസില്‍ വിവാഹം കഴിപ്പിച്ചയക്കാന്‍ എന്ന് തോന്നും. പക്ഷെ, ഈ സമുദായത്തില്‍ ഇന്ന് വരെ നടന്നിട്ടുള്ള ബഹുഭൂരിപക്ഷം വിവാഹങ്ങളും 16 വയസിലോ, അതില്‍ താഴെയോ ഉള്ള പ്രായത്തിലാണെന്ന് കാണാന്‍ കഴിയും. ഈ വിഷയത്തില്‍ വലിയൊരു പഠനത്തിന് ഞാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും ചില വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ നമ്മുടെ പണ്ഡിതരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരട്ടെ.

“അന്നെ കെട്ടിക്കും ചുള്ളിക്കോട്ട്ക്ക്
അന്റെ മാപ്പള അബ്ദുല്‍ അസീസ്
അന്നെ തേടി വരും........”

ഈ പാട്ട് എന്റെ ചെറുപ്പത്തില്‍ വാക്കുകള്‍ ചേര്‍ത്ത് പാട്ടുപാടാന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ പാടിയിട്ടുണ്ടായിരുന്നു. മുതിര്‍ന്നവര്‍ ഞങ്ങളെ കളിയാക്കിയിരുന്നത് നിന്റെ മാപ്പിള കറുത്തവനും കോന്ത്രം പല്ലുള്ളവനും ആയിരിക്കുമെന്ന് പറഞ്ഞാണ്. അത്രയും ചെറിയ പ്രായം തൊട്ടേ ഞങ്ങള്‍ പെണ്‍കുട്ടികള്‍ കല്ല്യാണം കഴിക്കാന്‍ വേണ്ടി വളരുകയാണെന്ന ബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.

മുസ്‌ളീം സമുദായത്തില്‍ പെണ്‍കുട്ടികളെ 'മാര്യേജ് ഓറിയന്റഡ്' ആയിട്ടാണ് വളര്‍ത്തുന്നത്. മുന്‍പത്തേക്കാളുപരി പെണ്‍മക്കളെ അടക്കി ഒതുക്കി വളര്‍ത്തുന്നവരായി നമ്മുടെ സമൂഹം മാറിയിരിക്കുന്നു. സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചെറുപ്രായത്തില്‍ തന്നെ അവരെ മാറ്റി നിര്‍ത്തുന്നു. നേഴ്‌സറി സ്‌കൂള്‍ കലോത്സവങ്ങളില്‍ ഒന്ന് നൃത്തം ചെയ്താല്‍ പോലും വിമര്‍ശനങ്ങളാണ്. നീ പൊട്ട് തൊട്ടു, നീ തലമുടി പുറത്തു കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് 3 വയസുകാരിയായ മുലകുടി മാറി തുടങ്ങിയ പിഞ്ചുകുഞ്ഞിനോട് പോലും ഒരു യുവതിയോടെന്ന പോലെയാണ് ഇടപെടുക. മദ്രസകളിലും മറ്റും കലാപരിപാടികള്‍ നടക്കുമ്പോഴും പെണ്‍കുട്ടികള്‍ക്ക് അതില്‍ പങ്കാളികളാവാന്‍ സാധിക്കില്ല. മിലാദ് ഷെരീഫുമായി ബന്ധപ്പെട്ട റാലികളില്‍ വളരെ ചെറിയ ക്ലാസിലെ പെണ്‍കുട്ടികളെ പോലും പങ്കെടുപ്പിക്കാറില്ല. ഇത്തരം റാലികള്‍ക്ക് സമാന്തരമായി അത് ആസ്വദിച്ച് കൊണ്ട് നടന്നുപോകുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തെ വേദനയോടെ നോക്കാറുണ്ട്. പാട്ടു പാടുക, നൃത്തം ചെയ്യുക, കഥയെഴുതുക, ഉള്ളു തുറന്ന് ചിരിക്കുക തുടങ്ങിയ കഴിവുകള്‍ മനുഷ്യരെ മറ്റു ജന്തുക്കളില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. എന്നാല്‍, സംഭോഗത്തിലേര്‍പ്പെടുക, പ്രസവിക്കുക തുടങ്ങിയ ധര്‍മ്മങ്ങള്‍ മാത്രം നിര്‍വ്വഹിക്കുമ്പോള്‍ അത് അവരെ ജന്തുതുല്ല്യരാക്കുന്നു. ജീവശാസ്ത്രപരമായ ഈ ധര്‍മ്മങ്ങള്‍ക്ക് പുറമെ ഒരു കഴുതയെ പോലെ ഭാരം ചുമക്കുക കൂടി ചെയ്യുന്നവരായി ഒതുങ്ങുകയാണ് ബഹുഭൂരിപക്ഷം സഹോദരിമാരും.

ഒരു പാട്ടില്‍ ആലിക്കുട്ടി ഗുരുക്കള്‍ സൂചിപ്പിക്കുന്നതു പോലെ: “സുരലോക മണി ഹൂറുന്നിസാനികളെ/സുഖം നല്‍കാന്‍ പുരുഷര്‍ക്കുള്ള അഹ്‌ലീങ്ങളെ” പുരുഷന് സുഖം നല്‍കാനുള്ള മനുഷ്യരൂപത്തിലുള്ള മൃഗങ്ങളായി മാത്രം മുസ്ലീംസ്ത്രീകളെ കാണരുത്. വികാരവും, വിചാരവും, ബുദ്ധിയുമെല്ലാമുള്ള മനുഷ്യര്‍ തന്നെയാണ് സ്തീകള്‍. മതിയായ സാഹചര്യം ഒരുക്കിയാല്‍ നിരവധി മേഖലകളില്‍ പ്രാവീണ്യം തെളിയിക്കാന്‍ ഈ സ്ത്രീ സമൂഹത്തിന് കഴിയും.

വിവാഹപ്രായം കുറയ്ക്കുമ്പോള്‍ പ്രധാനമായും അത് ബാധിക്കുന്നത് സ്വതന്ത്രമായ വിദ്യാഭ്യാസ പ്രക്രിയയെ തന്നെയാണ്. അറിവിനും വായനക്കും വലിയ പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ളാം. ഖുറാന്‍ ആരംഭിച്ചതു തന്നെ ഇഖ്ര അ് (നീ വായിക്ക്) എന്ന വാക്കില്‍ നിന്നാണ്. എല്ലാതരം വിമോചന പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം അറിവാണ് എന്നതിന്റെ തിരിച്ചറിവാണ് പ്രവാചകനെ അത്തരത്തില്‍ ചിന്തിപ്പിച്ചത്. ഒരു സ്ത്രീക്ക് മതിയായ വിദ്യാഭ്യാസം ലഭിക്കുന്നത് കൊണ്ട് അവളുടെ ശാക്തീകരണ പ്രക്രിയ മാത്രമല്ല നടക്കുന്നത്. ഗാന്ധിജി പറഞ്ഞത് പോലെ ഒരു സമൂഹത്തിനാണ് വിദ്യാഭ്യാസം ലഭിക്കുന്നത്.

ഒരിക്കല്‍ പ്ലസ് വണ്‍ ക്‌ളാസില്‍ പഠിക്കുന്ന ഒരു കുട്ടിയോട് സംസാരിക്കുമ്പോള്‍ “ടീച്ചറെ എനിക്ക് ജേര്‍ണലിസ്റ്റ് ആകാനാണ് ആഗ്രഹം പി.ടി.എ മീറ്റിംഗിന് ഉമ്മ വരുമ്പോള്‍ ഒന്ന് പറയണേ” എന്ന് പറഞ്ഞു. പക്ഷെ, മാര്‍ച്ച് മാസത്തിലെ പരീക്ഷക്ക് അവള്‍ വന്നത് പ്രഗ്നന്‍സി അബോര്‍ഷന് ശേഷമായിരുന്നു. പ്ലസ് ടു കോഴ്‌സിനെ തന്നെ പറയുന്നത് പ്രീ-മാര്യേജ് കോഴ്‌സ് എന്നാണ്. ചില രക്ഷിതാക്കള്‍ പറയുന്നത് “കല്ല്യാണം ശരിയാകുന്നത് വരെ വരട്ടെ ടീച്ചറെ, വീട്ടില്‍ ഒന്നിന് മാത്രം പോന്നത് നില്‍ക്കുമ്പോള്‍ ഒരു ടെന്‍ഷനാണെന്നാണ്”.

പതിനാറു വയസില്‍ താഴെയാണ് പല വിവാഹങ്ങളും നടക്കുന്നത്. എന്റെ കൂടെ ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന സക്കീനയുടെ വിവാഹം അക്കാലത്ത് തന്നെ നടന്നിരുന്നു. അവള്‍ ലോംഗ്ജംപിനും, ഓട്ടത്തിനും ഒന്നാമതായിരുന്നു. എത്രയെത്ര പ്രതിഭകളെയാണ് തളിരിലേ നുള്ളിക്കളഞ്ഞിട്ടുണ്ടാവുക! ഗള്‍ഫ്, സ്ത്രീധനം, നിറം, സൗന്ദര്യം, വിവാഹദല്ലാളന്‍മാര്‍ ഇങ്ങനെ പല ഘടകങ്ങളും മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം നേരത്തെയാകാന്‍ കാരണമാകുന്നു. പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് പോലും സമൂഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കല്യാണം കഴിപ്പിച്ചയക്കേണ്ടി വരുന്നു. സ്‌കൂളില്‍ പോകുന്നവരുടെ കൂട്ടത്തില്‍ കാണാന്‍ ഭേദപ്പെട്ട സൗന്ദര്യമുള്ളവരെ പയ്യന്‍മാരും ദല്ലാളന്‍മാരും നോട്ടമിടുന്നു. പിന്നീട് നിര്‍ബന്ധിക്കുകയായി. കല്യാണം പലപ്പോഴും ഒരു കച്ചവടം പോലെയും സംഭവിക്കുന്നു.

ഒരു ദിവസം എന്റെ ക്ലാസിന് മുന്നില്‍ വന്ന് ഒരു മദ്ധ്യവയസ്‌കന്‍ ഒരു തുണ്ട് കടലാസില്‍ 'റെജുല' എന്ന പേരെഴുതി എന്നെ കാണിച്ചു. കുട്ടിയെ വിളിക്കാന്‍ ഓഫീസില്‍ ബന്ധപ്പെടാന്‍ പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ല എന്നു പറഞ്ഞ് അയാള്‍ ക്ലാസിലേക്ക് തലയിട്ടു നോക്കി. അവളെ മനസിലായിട്ടെന്നവണ്ണം ചിരിച്ച് കൊണ്ട് തിരിച്ചു പോയി. അവളെയും കാത്ത് സ്‌കൂള്‍ ഗേറ്റില്‍ കല്ല്യാണ ചെക്കന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇത്തരക്കാരോടെല്ലാം പൊരുതി കൊണ്ടുവേണം പലപ്പോഴും മുസ്ലീംപെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ട് പോകാന്‍. വധുവിന് ആനുപാതികമായി വരന്റെ പ്രായവും കുറയുന്നുണ്ട്. അതുകൊണ്ട് ബിരുദം പൂര്‍ത്തിയാക്കുമ്പോഴേക്കും പയ്യനെ കിട്ടില്ലെ? എന്ന ആശങ്കയും മുസ്ലീം പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പിടികൂടുന്നു. പഠനത്തിനും മറ്റും ഉന്നത വിജയം കൈവരിച്ചവര്‍ പലരും ഇതുപോലെ പല പ്രതിബന്ധങ്ങളും തരണം ചെയ്തവരാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് അവസരവും പ്രോത്സാഹനവും ലഭിച്ചാല്‍ എത്രമാത്രം ഉയരാന്‍ കഴിയുമെന്നതിന് ഈ അടുത്ത് ഭൗതികശാസ്ത്രത്തില്‍ മികച്ച കണ്ടുപിടുത്തം നടത്തിയ നസ്ലീം നിലമ്പൂരിന്റെ നേട്ടം ഉദാഹരണമാണ്. വിവാഹശേഷവും പഠനം തുടരാന്‍ കഴിയുമെന്നാണ് ചിലരുടെ വാദം. എന്നാല്‍, പക്വതയെത്താത്ത ഈ കുട്ടികള്‍ക്ക് പഠനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ പിന്നീട് കഴിയാറില്ല. മാത്രമല്ല, മറ്റ് സഹപാഠികളോട് വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കിടുകയും ചെയ്യും.

കേരളത്തില്‍ ആദിവാസികള്‍ക്കും മുസ്ലീംവിഭാഗത്തിനുമിടയിലാണ് ബാലിക വിവാഹം ഇന്ന് കാണപ്പെടുന്നത്. ഇതര സംസ്ഥാനങ്ങളിലെ മുസ്ലീങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍ പങ്കാളിത്തം, ജീവിതാവസ്ഥ എന്നിവയെല്ലാം പട്ടികവര്‍ഗത്തോടൊപ്പമാണെന്ന് സച്ചാര്‍ കമ്മീഷന്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍, കേരളത്തിലെ സഥിതി മറിച്ചാണ്. ഇവിടെ 3 വയസ് മുതല്‍ വേണ്ടുന്നത്ര വിദ്യ അഭ്യസിക്കാനുള്ള അവസരമുണ്ട്. സര്‍ക്കാര്‍ സഥാപനങ്ങളുടേതിന് പുറമെ മുസ്ലീം മാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാരാളമുണ്ട്. സുഭിക്ഷമായ ഈ സാഹചര്യത്തിലും സെക്കന്ററി വിദ്യാഭ്യാസം പോലുമില്ലാത്തവരായി നമ്മുടെ മുസ്ലീം സഹോദരിമാരില്‍ ഏറെയും മാറുന്നുണ്ടെങ്കില്‍ അത് ചില സമുദായ നേതാക്കളുടെയും, രക്ഷിതാക്കളുടെയും മര്‍ക്കടമുഷ്ടി കാരണമാണ്.

കേരളത്തിന്റെ വിദ്യാഭ്യാസമണ്ഡലം ഒരുപാട് കാലം മുസ്ലീംലീഗ് നിയന്ത്രിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. പക്ഷെ, മുസ്ലീം പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ നിലവാരം അതിനനുസരിച്ച് മെച്ചപ്പെടാതിരിക്കുന്നത് ലീഗിന് വിദ്യാഭ്യാസം ഒരു കച്ചവടോപാധിയായത് കൊണ്ടും സമുദായ പരിഷ്‌കരണം അവരുടെ അജയില്‍ ഇല്ലാത്തതുകൊണ്ടുമാണ്. അജ്ഞരായ സമൂഹത്തെയാണല്ലോ അധികാരത്തിലേറി ചൂഷണം ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുക. പ്രത്യുല്‍പ്പാദനവും ശിശുപരിപാലനവും മാത്രമാണ് സ്ത്രീ ധര്‍മ്മമെങ്കില്‍, ശാരീരികവും മാനസികവുമായ വളര്‍ച്ച പൂര്‍ത്തിയായതിന് ശേഷമല്ലെ ഉചിതം? കുടുംബത്തിനകത്തെ വ്യത്യസ്തങ്ങളായ സംഘര്‍ഷങ്ങള്‍ക്കകത്ത് നിന്നു കൊണ്ട് പക്വതയില്ലാത്ത ഈ കുട്ടികള്‍ക്ക് അവരുടെ മക്കളെ നല്ല ലക്ഷ്യബോധത്തോടെ എങ്ങനെ വളര്‍ത്താന്‍ കഴിയും? അവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നന്നായി ഇടപെടാനെങ്ങനെ സാധിക്കും?

അതുകൊണ്ടുതന്നെ ചെറുപ്രായത്തിലുള്ള അമ്മമാരെ നിയന്ത്രിക്കുന്നവരായി മാറുകയാണ് അവരുടെ കൗമാരക്കാരായ മക്കള്‍. ആവശ്യത്തിലധികം പണം അവരുടെ കൈയിലെത്തുന്നു. പഠനത്തില്‍ താത്പര്യം കുറയുന്നു. കുറച്ചു കഴിയുമ്പോള്‍ പിതാവിനോടൊപ്പം ഗള്‍ഫിലേക്ക് പറക്കുന്നു. 19-20 വയസില്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഭര്‍ത്താക്കന്‍മാര്‍ ഗള്‍ഫിലാണെന്ന പ്രശ്‌നം വീണ്ടും സങ്കീര്‍ണ്ണമാവുകയാണ്. ഒരിക്കല്‍ കല്ല്യാണം കഴിഞ്ഞ് 2 മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ പോയ എന്റെയൊരു സുഹൃത്ത്, പുലരുവോളം അയാളുമൊന്നിച്ചുള്ള രാത്രികളെ കുറിച്ച് എന്നോട് സംസാരിച്ചു. അന്ന് ഞങ്ങള്‍ രണ്ട് പേരും പത്താം ക്ലാസിലായിരുന്നു.

മൂന്ന് പ്രാവശ്യം ത്വലാഖ് ചൊല്ലിതുപ്പിയാല്‍തീരുന്ന ദുര്‍ബലബന്ധമാണ് പലര്‍ക്കും ദാമ്പത്യം. വളരെ നിസാരങ്ങളായ കൊച്ചു കൊച്ചു പ്രശ്‌നങ്ങള്‍, വിവരക്കേടുകള്‍ തുടങ്ങിയവ കാരണം എത്രയെത്ര പെണ്‍കുട്ടികളാണ് വിവാഹ മോചിതരായിട്ടുള്ളത്. എന്റെയൊരു സുഹൃത്തിന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയത് അവള്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചതുകൊണ്ടായിരുന്നു! ഒരു ഫാമിലി കൗണ്‍സിലറെ പോലെ നല്ല നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ മുഹമ്മദ് നബി മുന്നോട്ട് വച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും പ്രാവര്‍ത്തികമാക്കാറില്ല. ഉപേക്ഷിക്കപ്പെട്ട ഈ അബലകളെയും അവരുടെ അനാഥരായ മക്കളെയും കുറിച്ച് യാതൊരു ചര്‍ച്ചയും സമുദായത്തില്‍ നടക്കുന്നില്ല. ശബാനുകേസിന്റെ വിധിയെ എതിര്‍ത്തവരാണല്ലോ നമ്മള്‍. അനാഥകളെ സംരക്ഷിക്കാനാണ് പ്രവാചകന്‍ ബഹുഭാര്യത്വം നിര്‍ദ്ദേശിച്ചത്. അനാഥകളെ സൃഷ്ടിക്കാനല്ല. വിവാഹതട്ടിപ്പ് വീരന്‍മാര്‍ ഇത്തരം സാഹചര്യങ്ങളെ നന്നായി ദുരുപയോഗിക്കുന്നു.

വിവാഹപ്രായം 16 ആക്കിയില്ലെങ്കില്‍ പെണ്‍കുട്ടികള്‍ വഴിപ്പിഴച്ചുപോകുമെന്നാണ് എ.പി അബൂബക്കര്‍ മുസ്ലിയാരുടെ വാദം. പതിനാറ് വയസുവരെയുള്ള ഇവരുടെ സുരക്ഷിതത്വത്തിന് എന്തുറപ്പാണ് കാന്തപുരത്തിന് നല്‍കാന്‍ കഴിയുക? തിരൂരില്‍ പീഢിപ്പിക്കപ്പെട്ട 3 വയസുകാരിക്ക് ഏതു വഴിയാണ് പിഴച്ചത്? പതിനാറിനും പതിനെട്ടിനുമിടയ്ക്ക് ഏതൊക്കെ വഴികളാണ് പിഴയ്ക്കാനുള്ളത്? കാന്തപുരത്തെപ്പോലുള്ളവര്‍ മനസുവച്ചാല്‍ മാറ്റാവുന്ന പല അനീതികളുമുണ്ടല്ലോ? ആണ്‍ പെണ്‍ വേര്‍തിരിവോടെയുള്ള മതപഠനശാലകള്‍, ആണും പെണ്ണും തീയും പടക്കവുമാണെന്നുള്ള കാഴ്ചപ്പാട്, പൊതുവേദികളില്‍ സ്ത്രീകളുമായി വേദി പങ്കിടായ്ക തുടങ്ങിയവയെല്ലാം ആരോഗ്യപരമായ സ്ത്രീ പുരുഷ ബന്ധങ്ങള്‍ക്ക് തടസമല്ലേ? അഞ്ചാം നൂറ്റാണ്ടില്‍ തന്റെ ഇരുപത്തിയഞ്ചാം വയസില്‍ നാല്‍പ്പതു വയസുള്ള വിധവയെ വിവാഹം ചെയ്തു കൊണ്ടും ജീവനോടെ കുഴിച്ചുമൂടപ്പെടേണ്ടി വരുമായിരുന്ന പെണ്‍കുഞ്ഞുങ്ങളെ രക്ഷിച്ചു കൊണ്ടും പ്രവാചകന്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ അദ്ദേഹത്തിന്റെ തലമുടിയെ ചൊല്ലിയുള്ള വിവാദങ്ങളില്‍ മുക്കികൊല്ലുകയാണുണ്ടായത്.

നിലവില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യവിരുദ്ധപ്രവര്‍ത്തനത്തെ ഒരു സര്‍ക്കുലറിലൂടെ സാധുവാക്കിയാല്‍ നിയമങ്ങള്‍ക്കുള്ളില്‍ നിന്നൊക്കെ രക്ഷപ്പെടാമെന്നായിരിക്കാം ഇവരൊക്കെ കരുതുന്നത്. ബലാത്സംഗ കേസിലെ പ്രതികള്‍, ഇരകള്‍ക്ക്‌ 18 വയസില്ല എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെ മറുവശമാണ്. ഇതുകൊണ്ടുണ്ടാകുന്ന സാമൂഹ്യപ്രത്യാഘാതങ്ങളെ ഈ സര്‍ക്കുലറിന് തടയാനാകുമോ? സതിയും ശൈശവ വിവാഹവുമെല്ലാം പല സമുദായങ്ങളിലെയും അജ്ഞാനികളായ മനുഷ്യര്‍ക്കിടയില്‍ നിയമവും ആചാരവുമൊക്കെയായിരുന്നു. മനുഷ്യത്വവും പ്രായോഗികജഞാനവുമുള്ള മനുഷ്യര്‍ തന്നെയാണ് ഈ സമൂഹത്തില്‍ നിന്നും അവയെ ഇല്ലായ്മ ചെയ്തത്. ലോകം വളരെയധികം പുരോഗമിക്കുകയാണ്. ബഹിരാകാശ യാത്രകളില്‍ സ്ത്രീകള്‍ നിത്യസാന്നിദ്ധ്യമായി. ഐന്‍സ്റ്റീനെപ്പോലെ ഐക്യുവുമുള്ള പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്കിടയില്‍ എല്ലാക്കാലത്തും ഹാസ്യകഥാപാത്രങ്ങളായി മാത്രം മുസ്ലീംസമുദായത്തില്‍ നിന്നുള്ളവര്‍ അവതരിപ്പിക്കപ്പെട്ടാല്‍ മതിയോ?

മൈസൂര്‍ വിവാഹവും, അറബിക്കല്ല്യാണവും, സ്ത്രീധനവും, വിവാഹതട്ടിപ്പും തുടങ്ങിയ നിരവധി ജീര്‍ണതകളെ ഒരു സര്‍ക്കുലര്‍ കൊണ്ട് മറയ്ക്കാനാകുമോ?.

 

Comments  

 
+1 # സ്ഥ്രീകള് രണ്ടാംതരം പൌരന്മാരോ. — Hamza Marukara 2013-08-24 08:25
മിലാദ് ഷെരീഫുമായി ബന്ധപ്പെട്ട റാലികളില്‍ വളരെ ചെറിയ ക്ലാസിലെ പെണ്‍കുട്ടികളെ പോലും പങ്കെടുപ്പിക്കാ റില്ല. ഇത്തരം റാലികള്‍ക്ക് സമാന്തരമായി അത് ആസ്വദിച്ച് കൊണ്ട് നടന്നുപോകുന്ന പെണ്‍കുട്ടികളുട െ കൂട്ടത്തെ വേദനയോടെ നോക്കാറുണ്ട്+++ ++++++++ഇന്നലെ കൂടി ഞാന് ഇതിനെ കുറിച്ച് സംസാരിച്ചിരുന്ന ു. മദ്രസാ അദ്ധ്യാപകനെ പേടിച്ച് പാത്തും പതുങ്ങിയും, നബിദിന റാലിയുടെ ഒരുകാതം അകലെ നീങ്ങുന്ന കൊച്ചുപെണ്കുട്ട ികളെ കആണുന്പോള് ഒരു വിങ്ങലാണ്. വളറ്ത്തുന്നതേ ഒരു രണ്ടാം തരം ജീവികളായി.
Reply | Reply with quote | Quote
 
 
+1 # അബോര്‍ഷന്‍.... — anil kumar TP 2013-08-24 08:58
തങ്ങളുടെതായ സാമ്പത്തികവും അധികാരപരവും ലൈംഗീകപരവും ആയ ലാഭത്തിനു വേണ്ടി ചിലരൊക്കെ വിശുദ്ധ ഗ്രന്ഥത്തെ വളച്ചൊടിക്കുകയാ ണ്.ഇത് ചോദ്യം ചെയ്യുന്നവരെ പിന്തിരിപ്പന്മാ രും മത വിരുദ്ധരും ആയി ചിത്രീകരിക്കുകയ ും ഒട്ടപെടുതുകയും ചെയ്യുന്നു. അങ്ങനെ ഭാവിയില്‍ എതിര്‍പ്പുകള്‍ ഉണ്ടാവാതിരിക്കു വാനുള്ള ഒരു തടയണയും ഉണ്ടാക്കുകയാണ് ഈ മത മേലാളന്മാര്‍ ചെയ്യുന്നത്. ചുരുങ്ങിയത്‌ തങ്ങളുടെ മതത്തിനു ചെറുതായെങ്കിലും വിജ്ഞാനത്തിന്‍റ െ കാര്യത്തില്‍ ഉന്നമനം ഉണ്ടാകണം എന്ന് ചിന്തിക്കുന്നവര ്‍ ഈ ബാല്യ കാല വിവാഹത്തിനെ അനുകൂലിക്കുകയില ്ല.ഭാവിയില്‍ ഒരുപാട് ഉയരത്തിലെത്തെണ് ട ഒരു പാട് സഹോദരികളെ ഇങ്ങനെ ചെറുപ്രായത്തില് ‍ നിര്‍ബന്ധ വിവാഹം ചെയ്യിക്കുനത്, ഗര്‍ഭത്തില്‍ വച്ച് തന്നെ ശിശുവിനെ ഇല്ലണ്ടാക്കുന്ന അബോര്‍ഷന് തുല്യമാണ്.
Reply | Reply with quote | Quote
 
 
+3 # RE: വിധവയെ വരിച്ച പ്രവാചകനും കാന്തപുരവും — nisar 2013-08-24 12:37
അല്ല ഒരു രണ്ടു വര്ഷം കൊണ്ട് ഒരു പെണ് കുട്ടിക്ക് എല്ലാം അങ്ങ് വരും ല്ലെ കഷ്ട്ടം
Reply | Reply with quote | Quote
 
 
+1 # nellicodan — S.Ramanan 2013-08-24 13:38
ശരിയായ നിരൂപണം .
Reply | Reply with quote | Quote
 
 
+1 # RE: nellicodan — sajitha 2013-08-30 10:15
NANNI
Reply | Reply with quote | Quote
 
 
+1 # RE: വിധവയെ വരിച്ച പ്രവാചകനും കാന്തപുരവും — satheesh 2013-08-24 17:13
വെരി ഗുഡ്
Reply | Reply with quote | Quote
 
 
+1 # RE: വിധവയെ വരിച്ച പ്രവാചകനും കാന്തപുരവും — ullas Ramachandran 2013-08-24 17:22
സാജിത ഒരുപാട് നാളായി താങ്കളെ കണ്ടിട്ട് ...ഒരു സലാം നേരുന്നു
Reply | Reply with quote | Quote
 
 
+1 # RE: വിധവയെ വരിച്ച പ്രവാചകനും കാന്തപുരവും — firoz babu k m 2013-08-24 17:50
സാജിദ എഴുതിയ കുറിപ്പുകള്‍ സമകാലിക ലോകത്തെ ചില വസ്തുതകളാണ്. മുസ്ലിം സമുദായം സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തെ അത്ഭുതത്തോടെ നോക്കി കാണേണ്ടതില്ല. പ്രവാചകന്‍റെ കാലം മുതല്‍ ഈ വിവേചനം തുടങ്ങി വെച്ചിട്ടുണ്ട്. സാജിദ മനസ്സിലാക്കിയ ഒരു പിശക് പ്രവാചകന്‍ ജീവിച്ചിരുന്നത് പതിനഞ്ചാം നൂറ്റാണ്ടിലല്ല. എ ഡി 570 മുതല്‍ 632 വരെയാണ് അദ്ദേഹത്തിന്‍റെ ജീവിത കാലഘട്ടം.അന്നത്തെ അറേബിയയുടെ സാഹചര്യത്തില്‍ ചില പുതിയ ആശയങ്ങള്‍ മുന്നോട്ട് വെക്കാന്‍ പ്രവാചകന് സാധിച്ചിട്ടുണ്ട ് എന്നത് ശരിയാണ്. എന്നാല്‍ ആ ആശയത്തെ പിന്തുണക്കാന്‍ അദ്ദേഹത്തിന്റെ നാട്ടുകാരോ ബന്ധുക്കളോ ഭൂരിഭാഗം പേരും തയ്യാറായില്ല. അവരില്‍ ചിലര്‍ ആരോപിച്ചിരുന്നത ് പോലെ ചില ചെപ്പടി വിദ്യകള്‍, തന്ത്രങ്ങള്‍ എന്നിവ കാണിച്ചാണ് അനുയായികളെ ഉണ്ടാക്കിയിരുന് നത്. പിന്നെ എല്ലാ കാര്യങ്ങളിലും ഒരു ഉത്തമ മാതൃകയാക്കാന്‍ പറ്റിയ ആളല്ലായിരുന്നു പ്രവാചകന്‍. കുറിപ്പില്‍ സാജിദ സൂചിപ്പിച്ച പോലെ 25 വയസ്സുള്ളപ്പോള് ‍ 40 വയസ്സുള്ള വിധവയായ കദീജയെ മാത്രമല്ല നബി വിവാഹം കഴിച്ചിട്ടുള്ളത ്. യുദ്ധത്തില്‍ മരിച്ചുപോയ സഹാബികളുടെ ഭാര്യമാരെ മാത്രവുമല്ല. നബിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാര്യ ആയിശ ആയിരുന്നു. 50 വയസ്സുള്ളപ്പോള് ‍ ആണ് ആയിശയുമായുള്ള വിവാഹം നടക്കുന്നത്. അന്ന് ആയിശയുടെ പ്രായം 6 ആണ്. ഹിജ്റക്ക് ശേഷം വീട് കൂടുമ്പോള്‍ നബിക്ക് 53 ഉം ആയിശക്ക് 9 ഉം ആയിരുന്നു പ്രായം. ബഹുഭാര്യത്വത്തി നു ന്യായീകരണം കണ്ടെത്തുമ്പോള് ‍ തന്നെ അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നബിക്ക് കഴിയേണ്ടതായിരുന ്നു. കാരണം ലോകവസാനം വരെയുള്ള ജനതക്ക് മാതൃകയാണ് നബി എന്നാണ് മുസ്ലിങ്ങളുടെ മതം. ഒരു പ്രവാചകന്‍ കാണിക്കേണ്ടിയിര ുന്ന മാതൃക കാണിക്കാന്‍ എന്നാല്‍ നബിക്ക് കഴിഞ്ഞില്ല. അപ്പോള്‍ പിന്നെ കാന്തപുരംജി എത്രയോ ഭേദമല്ലേ? അല്ലെങ്കിലും കാന്തപുരംജിയെ ഒരു ഇസ്ലാമിക പണ്ഡിതനായി കാണുന്ന നമുക്കല്ലേ കുഴപ്പം? അയാള്‍ ഒരു കച്ചവടക്കാരന്‍ മാത്രമല്ലെ. അതിനുള്ള മാര്‍ഗം മാത്രമല്ലെ അയാള്‍ക്ക് ഇസ്ലാം.ഭാര്യയുമായി 7 ദിവസം ലൈംഗിക ബന്ധം പുലര്‍ത്താന്‍ കഴിയാതെ വിഷമിച്ചു നില്‍ക്കുന്ന പുരുഷകേസരിക്ക് അതിനുള്ള മാര്‍ഗമാണ് 4 വരെയാകാവുന്ന കെട്ട് എന്ന് കണ്ടു പിടിച്ച മഹാന്‍. അയാളെ ഇകഴ്ത്താന്‍ അയാളെക്കാള്‍ പഴഞ്ചനായ ഒരാശയത്തെ കൂട്ട് പിടിക്കേണ്ടതില് ല. പിന്നെ ലീഗ്... നിനക്ക് വേറെ പണിയൊന്നുമില്ലേ സാജിദെ... വെറുതെ മനുഷ്യന്‍റെ സമയം മിനക്കെടുത്താന് ‍... എന്തായാലും സധൈര്യം ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞ സാജിദക്ക് ഒരായിരം വിപ്ലവാഭിവാദ്യങ ്ങള്‍...
Reply | Reply with quote | Quote
 
 
+1 # വിമര്ശനം കാന്തപുരത്തിന് മാത്രമോ? — askar 2013-08-24 17:54
കന്തപ്പുരം മാത്രമല്ല മുസ്ലിം പുരോഗമന സംഗടനകളും 16 അം വയസ്സിലേ കല്യാണം വിഷയത്തിൽ എടുത്ത നിലപാടുകൾ ലെഖികാൻ മന്പ്പോര്വേം വിട്ടതാണോ? സിപിഎം പാർട്ടി നെതകൾ പോലും സ്വന്തം മക്കളുടെ കാര്യം ഈ പുരോഗമനം മരക്കുനില്ലെയ്. കേരള സമൂഹ ത്തിലെ തിന്മാകല്ക്കെതി രേ പോരാടിയ ഇടതു പര്ടികളും , സംഗടനകളും ഇതു കണ്ടില്ല ഏന് നടികുനത് വെറും വോട്ട് ബാങ്ക് ലഖ്യമാക്കികൊണ്ട ാണ്.
Reply | Reply with quote | Quote
 
 
+1 # RE: വിധവയെ വരിച്ച പ്രവാചകനും കാന്തപുരവും — sudheesh sudhakar 2013-08-26 09:08
ലേഖികയുടെ തൊണ്ണൂറു ശതമാനം അഭിപ്രായങ്ങളോടു ം യോജിക്കുന്നു . ഒന്നൊഴികെ . കാന്തപുരത്തെയും മുഹമ്മദ്‌ നബിയേയും എതിര്സ്ഥാനങ്ങളി ല്‍ നിര്‍ത്തിയുള്ള വാദമുഖങ്ങളോട് യോജിക്കാന്‍ കഴിയില്ല . കാരണം മുകളില്‍ പ്രതിപാദിക്കുന് ന വിഷയം ശൈശവ വിവാഹമാണ് . അമ്പതു വയസ്സിനു മുകളില്‍ പ്രായമുള്ളപ്പോള ്‍ ആറു വയസ്സുള്ള ആയിഷയെ ദൈവിക വെളിപാടിന്റെ പേരില്‍ വിവാഹം കഴിക്കുകയും ഒന്‍പതു വയസ്സ് മുതല്‍ അവളെ ലൈഗികമായി ഉപയോഗിക്കുകയും ചെയ്ത മുഹമ്മദ്‌ നബിയ്ക്ക് ഈ ഉത്തരവാദിത്തത്ത ില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറാന്‍ കഴിയില്ല . അത് ആ കാലഘട്ടത്തിലെ ആചാരം ആയിരുന്നിരിക്കാ ം . ആ ആചാരം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാ ക്കി അതിനു ധാര്‍മിക പിന്തുണ കൊടുത്ത നബി പുണ്യ പുരുഷന്‍ പോയിട്ട് മിനിമം ഒരു സാമൂഹിക പരിഷ്കര്‍ത്താവ് ‌ പോലുമല്ല .
കാന്തപുരം ഈ നബിയുടെയും അദ്ദേഹത്തിന്റെ മതത്തിന്റെയും നിഷ്കളങ്ക പ്രചാരകന്‍ മാത്രമല്ലേ? :)
Reply | Reply with quote | Quote
 
 
+1 # ഇസ്ലാം സ്ത്രീവിരുധത ആണ് പറയുന്നത്. — Parameswaran 2013-08-26 11:12
ഇസ്ലാം മതം സ്ത്രീകളെ ശയ്യോപകരണങ്ങള്‍ ആയി മാത്രമാണ് കാണുന്നത്. ഇസ്ലാം രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ല. അവര്‍ തടവില്‍ കഴിയും പോലെയാണ് ജീവിക്കുന്നത്. കേരളത്തില്‍ വരെ മുസ്ലീം സ്ത്രീകളില്‍ ഭൂരിഭാഗവും പുരുഷന്‍റെ കാല്‍കീഴില്‍ അടിമകള്‍ ആണ്.
Reply | Reply with quote | Quote
 
 
+1 # good one — ibrahim vadakkedathu 2013-08-26 11:16
സജിത
നന്നായിട്ടുണ്ട് :-)
Reply | Reply with quote | Quote
 
 
+1 # good one — Bineesh Kuniyil 2013-08-26 11:17
മതം കൊണ്ട് ജീീവിക്കുന്നവർക ്കു ഇത് വായിക്കുമ്പോൾ ദേഷ്യം വരും
Reply | Reply with quote | Quote
 
 
+1 # nokkikko....! — Bineesh Kuniyil 2013-08-26 11:19
:oops:
അല്ലാഹുവിനെ നിന്ദിക്കാൻ നോക്കേണ്ട.
പെണ്ണുങ്ങള വീട്ടില് ആനിരിക്കേണ്ടത്. പുറത്തു ഇറങ്ങരുത്.
Reply | Reply with quote | Quote
 
 
+1 # Good One ..Expecting more — basil abraham 2013-08-31 06:36
പച്ചയായ യാഥാര്ത്യങ്ങളെ തുറന്നെഴുതുന്ന നിങ്ങള്ക്ക് അഭിവാദ്യങ്ങൾ...ചെയ്യുന്ന എന്തിനോടുമുള്ള അര്പ്പന മനോഭാവം നാൻ കോളേജിൽ അച്ചേ സജിതയിൽ ശ്രദ്ധിച്ചിരുന് നു ...എഴുതുക ഹൃദയത്തില നിന്നും ....
Reply | Reply with quote | Quote
 
 
+1 # സമുദായ നേതാക്കള്‍ മുസ്ലിം പെണ്‍കുട്ടികളുട െ വിദ്യാഭ്യാസ കാര്യത്തില്‍ ശ്രദ്ദ ചെലുത്തണം — Nazar Palappetty 2013-09-21 19:03
ഇന്ന് മുസ്ലിം സമുദായ സങ്ങടനകളും ,മുസ്ലിം ലീഗിന്‍റെ അനുഗ്രഹാശിസ്സുക ളോടെ അവര്‍ കൂടി ഉള്‍പ്പെട്ട പത്തോളം സങ്കടനകള്‍ ഒത്തു ചേര്‍ന്ന് വിവാഹ പ്രായം 16 ആക്കണമെന്ന് ആവശ്യപ്പെടുകയും അതിന്നു വേണ്ടി സുപ്രീം കോടതിയെ സമീപിക്കണമെന്നു ം തീരുമാനിക്കുകയു ണ്ടായി . എന്ടാണ് ഈ വിവാഹ പ്രായം കുറക്കുന്നത് കൊണ്ട് ഉള്ള നേട്ടം അത് കൂടി പറയണമായിരുന്നു . 16 വയസും അതിന്നു താഴെയും ഉള്ള പക്ക്വത പോലും വരാത്ത പെണ്‍കുട്ടികളെ കെട്ടിച്ചയച് അവരുടെ ഭാവി നശിപ്പിക്കണോ ? ഇവിടെ ലക്ശോപി ലക്ഷം പാവപ്പെട്ട മുസ്ലിം പെണ്‍കുട്ടികള്‍ പൊന്നും പണവും കൊടുക്കാന്‍ കഴിവില്ലാതെ പുര നിറഞ്ഞു നില്‍ക്കുന്നു . അവരെ കെട്ടിച്ചയക്കാന ്‍ ഈ സമുദായ നേതാക്കള്‍ ശ്രമിച്ചിരുന്നു വെങ്കില്‍ ഈ സമുദായം എന്നോ രക്ഷ പ്പെടുമായിരുന്ന ു .
Reply | Reply with quote | Quote
 
 
+1 # PK — സാദിഖ്‌ 2013-12-07 19:06
കുറെ നാളുകള്‍ക്ക് ശേഷം സാജിയുടെ ഒരു ലേഖനം വായിച്ചു ....പഴയത് പോലെ ഇല്ലെങ്കിലും നന്നായിരിക്കുന് നു ...വിവരങ്ങളും അറിഞ്ഞു,സന്തോഷം
sadhiq അബുദാബി
Reply | Reply with quote | Quote
 

സംവാദത്തിലേക്ക്‌ സ്വാഗതം

ഇവിടെ മംഗ്ളീഷില്‍ എഴുതാം ...Ctrl+G അമര്‍ത്തി ഭാഷ മാറ്റാം ...


ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു

ആധികാരികതക്കായി താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇവിടെ ടൈപ്പ് ചെയ്യു
Refresh