സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്.അരി ഉൾപ്പെടെയുള്ള പ്രധാന പലവ്യഞ്ജനങ്ങൾക്ക് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയാണുള്ളത്. ജയ അരി, കുറുവ അരി, മട്ട അരി എന്നിവയെല്ലാം കിലോയ്ക്ക് 33 രൂപയ്ക്കാണ് ലഭിക്കുക.
പച്ചരി കിലോയ്ക്ക് 29 രൂപ മാത്രമാണ് വില. ചെറുപയർ കിലോയ്ക്ക് 85 രൂപ, ഉഴുന്ന് 90 രൂപ, കടല 65 രൂപ, വൻപയർ 70 രൂപ എന്നിങ്ങനെയാണ് പയറുവർഗങ്ങളുടെ വില. കിലോയ്ക്ക് പൊതുവിപണിയിൽ നൂറിന് മുകളിൽ വിലയുള്ള ഉത്പന്നങ്ങളാണിത്.തുവരപ്പരിപ്പിന് സബ്‌സിഡി നിരക്കിൽ 88 രൂപയാണ് വില. മറ്റ് അവശ്യവസ്തുക്കളിൽ, മുളക് 115 രൂപ 50 പൈസയ്ക്ക് ലഭിക്കും. പൊതു വിപണിയിൽ കിലോയ്ക്ക് 46 രൂപ 21 പൈസ വിലയുള്ള പഞ്ചസാര സപ്ലൈകോയിൽ 34 രൂപ 65 പൈസയ്ക്ക് ലഭിക്കും.
വെളിച്ചെണ്ണ വാങ്ങുമ്പോൾ അര ലിറ്റർ സബ്‌സിഡി നിരക്കിലും ശേഷിക്കുന്ന അര ലിറ്റർ പൊതുവിപണി നിരക്കിലുമാണ് ലഭിക്കുക. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ആകെ വില 319 രൂപയാണ്. പൊതുവിപണയിൽ 466 രൂപ 38 പൈസ വിലയുള്ള വെളിച്ചെണ്ണയാണ് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയിട്ടുള്ളത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതേണ്ടതുണ്ട്.