കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ കെ. സുധാകരൻ്റെ സഹോദരീ പുത്രൻ അജിത്തിനെ ആലക്കോട് സൈബർ പൊലീസ് ചോദ്യം ചെയ്തു. കണ്ണൂരിൽ കെ. സുധാകരനെ സ്ഥാനാർഥിയാക്കരുതെന്ന് സണ്ണി ജോസഫ് മല്ലികാർജുൻ ഖാർഗെയ്ക്ക് എഴുതിയ കത്ത് എന്നായിരുന്നു പ്രചാരണം.

എന്നാൽ കത്ത് താൻ എഴുതിയതല്ലെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ് ഉടനെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന്, കേസിൽ പ്രതി ചേർത്തവരുടെ മൊഴിയിൽ നിന്നാണ് അജിത്തിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ആലക്കോട് സൈബർ പൊലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം, വോട്ടെടുപ്പിന്റെ തലേ ദിവസമായിരുന്നു കെപിസിസിയുടെ വ്യാജ ലെറ്റർ ഹെഡിൽ സണ്ണി ജോസഫിന്റെ വ്യാജ ഒപ്പുമായി കത്ത് പ്രചരിച്ചത്.