കോൺഗ്രസിൽ അടി പ്രതീക്ഷിച്ചതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . മൂന്നുപേർ മുഖ്യമന്ത്രി ആകാൻ വേണ്ടി ശ്രമിക്കുന്നു. അടി മുമ്പ് കണ്ടതാണ്. ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ വേഗം തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. ആരാണ് പ്രതിപക്ഷ നേതാവാകുക എന്നതില്‍ പി ബി യോഗത്തിലാണ് തീരുമാനമാവുക. പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
