യു എ യിൽ ധനസമാഹരണം പുരോഗമിക്കുന്നു

ദുബായ് : വിദേശ ഫണ്ട് വിവാദങ്ങൾക്കിടയിൽ യു എ യിൽ നിന്നുള്ള ധനസഹായം എഴുനൂറു കോടിയും കടക്കുമെന്ന് സൂചന. ഒരാഴ്ച്ചക്കുള്ളിൽ ദുബായിയുടെ റെഡ്ക്രസന്റ് ശാഖയിൽ നാൽപ്പതു ടൺ ആവശ്യവസ്തുക്കളെത്തി , കൂടാതെ ഏകദേശം മുപ്പത്തിയെട്ടു കോടിയോളം ധസഹായവും എത്തിയിട്ടുണ്ട്. മറ്റു ആറു എമിറേറ്റുകളിലെ റെഡ്ക്രസന്റ് ശാഖകള്‍ വഴിയുള്ള ധന ശേഖരണം പരിശോധിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ നൂറുകോടിയോളം രൂപ വരും. ശേഖരിച്ച സാധനങ്ങൾ നാട്ടിലേക്ക് കൈമാറ്റം ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് റെഡ്ക്രസന്റ് മാനേജർ മുഹമ്മദ് അബ്ദുള്ള അൽഹജ് അൽ സറോണി അറിയിച്ചു. കൂടാതെ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചതിനു ശേഷം അത്യാവശ്യമുള്ള സാധനങ്ങള്‍ നാട്ടില്‍ നിന്ന് വാങ്ങിച്ചു നൽകാനും തുക ചിലവഴിക്കും.

ഒരു മാസം കുടി നീളുന്ന സഹായ സമാഹരണത്തിലേക്കു സ്വദേശികളും വിദേശികളുമടക്കം നിരവധിപ്പേരാണ് പങ്കാളികളാകുന്നത് .ഇതേ രീതിയിൽ സമാഹരണം തുടർന്നാൽ ആദ്യം തരാമെന്നേറ്റ എഴുനൂറു കോടിക്കും മേലേ ധനസഹായം കടക്കുമെന്നാണ് സൂചന.

29-Aug-2018