ഷാഫി പറമ്പിലിനെതിരെ യുഡിഎഫ് ഘടകകക്ഷിയായ നാഷണല്‍ ജനതാദള്‍

ഷാഫി പറമ്പില്‍ എംപിക്കെതിരെ യുഡിഎഫ് ഘടകകക്ഷിയായ നാഷണല്‍ ജനതാദള്‍ (എന്‍ജെഡി) രംഗത്തെത്തി. ഷാഫി പറമ്പില്‍ ഇടപെട്ട് സീറ്റ് നഷ്ടപ്പെടുത്തിയെന്ന ആരോപണമാണ് എന്‍ജെഡി സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണ്‍ ജോണ്‍ ഉന്നയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ യുഡിഎഫ് സീറ്റ് നല്‍കിയിരുന്നുവെന്നും 32-ാം വാര്‍ഡില്‍ മത്സരിക്കാന്‍ മുസ്‌ലിം ലീഗ് പിന്തുണച്ചിരുന്നുവെന്നും ജോണ്‍ ജോണ്‍ പറഞ്ഞു. ആദ്യം സീറ്റ് നല്‍കാമെന്ന് ഷാഫി ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഗ്രൂപ്പ് കളിയുടെ ഭാഗമായി അവസാനം സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് ആരോപണം.

‘യുഡിഎഫിന്റെ ഔദ്യോഗിക നിലപാടല്ല, ഷാഫിയുടെ വ്യക്തിപരമായ സമീപനമാണ് സീറ്റ് നഷ്ടമാകാന്‍ കാരണമായത്,’ ജോണ്‍ ജോണ്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നും സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേതാക്കളില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എലത്തൂരില്‍ യുവ നേതാവിനെയാണ് മത്സരിപ്പിക്കുകയെന്നും ജോണ്‍ ജോണ്‍ കൂട്ടിച്ചേര്‍ത്തു.

14-Jan-2026