തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഗിഗ് ഹബ്ബുകൾ

തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഗിഗ് ഹബ്ബുകൾ സ്ഥാപിക്കുമെന്നും ഡെലിവറി വർക്കേഴ്സിന്റെ ക്ഷേമത്തിന് 20 കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ സ്പേസിന് 57 കോടിരൂപ നീക്കിവെക്കുന്നതായും, കെ ഫോണിന് 112.44 കോടിരൂപയും പ്രവാസി വ്യവസായ പാർക്കിന് 20 കോടിയും നീക്കിവെക്കും.സ്റ്റാർട്ടപ്പ് മിഷന് 99.5 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.

വർക് നിയർ ഹോം പദ്ധതി വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി 200 കേന്ദ്രങ്ങൾ തുറക്കാൻ 150 കോടി രൂപ വകയിരുത്തി. ത്ര പ്രവർത്തക പെൻഷൻ 1500 രൂപ വർധിപ്പിച്ച് 13000 രൂപയാക്കി. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി വകയിരുത്തി. സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോമിന് 150 കോടിലൈബ്രേറിയന്മാർക്ക് ആയിരം രൂപയുടെ ശമ്പള വർധന

29-Jan-2026