തൃത്താല മണ്ഡലം യുഡിഎഫിന് നഷ്ടപ്പെടാൻ കാരണം വി ടി ബൽറാം: മുൻ ഡിസിസി അധ്യക്ഷൻ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലം യുഡിഎഫിന് നഷ്ടപ്പെടാന്‍ കാരണമായത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന്റെ ചില പരാമര്‍ശങ്ങളാണെന്ന് മുന്‍ ഡിസിസി അധ്യക്ഷനും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ സി വി ബാലചന്ദ്രന്‍ ആരോപിച്ചു.

വി ടി ബല്‍റാമിന്റെ ചില പ്രസ്താവനകള്‍ സിപിഐഎമ്മിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവെന്നും, ഇതിലൂടെ ബിജെപി വോട്ടുകള്‍ ഉള്‍പ്പെടെ എല്‍ഡിഎഫിലേക്ക് മാറിയെന്നും സി വി ബാലചന്ദ്രന്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെതിരെ വി ടി ബല്‍റാം സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളും, എന്‍എസ്എസിനെതിരായ അഭിപ്രായങ്ങളും മുന്‍പ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എ കെ ഗോപാലനെ വിവാഹം കഴിക്കുമ്പോള്‍ സുശീല ഗോപാലന്‍ 22 വയസായിരുന്നു എന്ന പരാമര്‍ശവും, അതിന് മുന്‍പുള്ള വര്‍ഷങ്ങളെക്കുറിച്ചുള്ള സൂചനകളും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

14-Jan-2026