ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തി: മന്ത്രി വിഎൻ വാസവൻ

ഈ വർഷത്തെ ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടകരുടെ എണ്ണത്തിലും ദേവസ്വം ബോർഡിന്റെ വരുമാനത്തിലും വലിയ വർദ്ധനവുണ്ടായതായി സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ ക്രമപരമായ, കുറ്റമറ്റ രീതിയിലുള്ള മുന്നൊരുക്കങ്ങൾ നടത്തിയതാണ് ഇത്തവണത്തെ തീർത്ഥാടന കാലം സുഗമമായി മുന്നോട്ട് പോകാൻ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു. കൈരളി ന്യൂസിനോട് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതിനാൽ തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് ബുദ്ധിമുട്ടില്ലാതെ ദർശനം നടത്താനും സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, കോടതി നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നലെയും ഇന്നുമായി തീർത്ഥാടകരുടെ സന്ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

 
 

14-Jan-2026