രാജ്യത്ത് ക്രൈസ്തവ വേട്ട വർധിക്കുന്നു; ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ കഴിയാതെയായി: മുഖ്യമന്ത്രി

രാജ്യത്ത് മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആസൂത്രിത നീക്കങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇഷ്ടഭക്ഷണം കഴിക്കുന്നതിന്റെ പേരിലും ഇഷ്ട വസ്ത്രം ധരിക്കുന്നതിന്റെ പേരിലും മനുഷ്യരെ വേട്ടയാടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

വീടുകളെ ലക്ഷ്യമിട്ട് ബുൾഡോസറുകൾ നീങ്ങുകയും ഒരു മതത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളും അസ്തിത്വവും ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഭജന കാലത്ത് പോലും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും വർധിക്കുകയാണെന്നും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത സാഹചര്യം രൂപപ്പെടുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

16-Jan-2026