എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം തീരുവ ചുമത്തി ട്രംപ്
അഡ്മിൻ
ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്ത എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫെബ്രുവരി ഒന്നു മുതല്‍ തീരുവ നിലവില്‍ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ബ്രിട്ടന്, ജര്‍മനി, ഫ്രാന്‍സ്, ഡെന്മാര്ക്ക്, നെതര്‍ലന്‍ഡ്സ്, ഫിന്‍ലണ്ട്, നോര്‍വെ, സ്വീഡന് തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് പുതിയ തീരുവ പ്രഖ്യാപിച്ചത്.
ജൂണ്‍ ഒന്നു മുതല്‍ തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ ഡെന്മാര്ക്കുമായി നടന്ന ചര്‍ച്ചയില്‍ ധാരണയാകാതിരുന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ തീരുവ നീക്കം. നടപടി പൂര്‍ണമായും തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമെറും അസ്വീകാര്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും പ്രതികരിച്ചു.