ശബരിമല സ്വർണ്ണക്കോള്ളയിൽ സിബിഐ അന്വേഷണം വേണമെന്ന് തന്ത്രിമാരുടെ സംഘടന
അഡ്മിൻ
ശബരിമലയിലെ സ്വർണ മോഷണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില ഭാരത തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും കേസിൽ ഉന്നതരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. മോഷണവുമായി ബന്ധപ്പെട്ട് വാജിവാഹനം തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും തന്ത്രി സഭ കോടതിയെ അറിയിച്ചു.
കേസിന് അന്തർ സംസ്ഥാന തലത്തിലും അന്താരാഷ്ട്ര തലത്തിലും ബന്ധമുണ്ടെന്നും അതിനാൽ അന്വേഷണം തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നും തന്ത്രി സഭ ചൂണ്ടിക്കാട്ടുന്നു. തന്ത്രിക്ക് വാജിവാഹനം കൈമാറിയതിൽ യാതൊരു അസ്വാഭാവികതയുമില്ലെന്നും സഭ വാദിക്കുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഏജൻസി തന്നെ അന്വേഷണം ഏറ്റെടുക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.