അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിക്കെതിരെ ഹൈക്കോടതി ദേവസ്വം ബെഞ്ച്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിക്കെതിരെ ഹൈക്കോടതി ദേവസ്വം ബെഞ്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചു. കേസിൽ കൃത്യമായ നടപടികൾ നടന്നുകൊണ്ടിരിക്കെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാതെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.

പത്തോളം ഇടക്കാല ഉത്തരവുകൾ കോടതി ഇതിനോടകം പുറപ്പെടുവിച്ച കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികളെ സംരക്ഷിക്കാനാണോ എന്ന് കോടതി ചോദിച്ചു. കേസിലെ പ്രതികളെല്ലാം നിരപരാധികളാണെന്നാണോ ഹർജിക്കാരുടെ വാദമെന്ന് ആരാഞ്ഞ കോടതി, വിഷയം കൂടുതൽ വാദത്തിനായി ഫെബ്രുവരി നാലിലേക്ക് മാറ്റുകയും പ്രത്യേക അന്വേഷണ സംഘം (SIT) അടക്കമുള്ള എതിർകക്ഷികളോട് മറുപടി തേടുകയും ചെയ്തു.

19-Jan-2026