മഹാപഞ്ചായത്ത് പരിപാടിയില്‍ പരിഗണന കിട്ടിയില്ല; ശശി തരൂരിന് അതൃപ്തി

കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്ത് പരിപാടിയില്‍ ആവശ്യമായ പരിഗണന ലഭിക്കാത്തതില്‍ ശശി തരൂർ എംപിക്ക് കടുത്ത അതൃപ്തി. എഐസിസി വർക്കിംഗ് കമ്മിറ്റി അംഗമെന്ന പരിഗണന ലഭിച്ചില്ലെന്നാണ് തരൂരിന്റെ പരാതി.കെ സി വേണുഗോപാലിനോടും ദീപാദാസ് മുൻഷിയോടും പരാതി അറിയിച്ചു.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്തിന്റെ ഭാഗമായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന്റെ ശക്തിപ്രകടനമായി മഹാപഞ്ചായത്ത് മാറ്റാനായിരുന്നു ശ്രമം. .

19-Jan-2026