മരട് ഫ്ലാറ്റ് പൊളിക്കണമെന്ന് മുൻ കെ പി സി സി പ്രസിഡന്റ്
അഡ്മിൻ
മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീകോടതി വിധി നടപ്പാക്കണമെന്ന് മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ. കോടതി വിധിയിൽ സർക്കാർ ഉറച്ചുനിൽക്കണമെന്നും അനധികൃത നിർമാണം നടത്തിയ ബിൽഡർമാരിൽ നിന്നു പിഴ ഈടാക്കി ഫ്ലാറ്റ് നഷ്ടപെടുന്ന ഉടമകൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും മുൻ കെ പി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇതോടെ കോൺഗ്രസിൽ ഒരു വിഭാഗം മരടിലെ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങളുടെ വികാരത്തിനെതിരെ നിൽക്കുന്നു എന്ന ആരോപണം ശരിയാവുകയാണ്. ഫ്ലാറ്റിൽ താമസിക്കുന്നവരെ കണ്ടു പിന്തുണ നൽകാൻ പ്രതിപക്ഷ നേതാവ് പോയത് കോൺഗ്രസിൽ എല്ലാവര്ക്കും ഇഷ്ടമായിരുന്നില്ല. മുൻ കെ പി സി സി പ്രസിഡന്റ് തന്നെ ഫ്ലാറ്റ് പൊളിക്കണം എന്ന് പറഞ്ഞു മുന്നോട്ട് വരുമ്പോൾ യു ഡി എഫ് പ്രതിസന്ധിയിൽ ആവുകയാണ്.
അനധികൃത നിർമാണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സർവകക്ഷി യോഗത്തിൽ ഉണ്ടാകണം. അനധികൃത നിർമാണത്തിനു അനുമതി നൽകിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും ജില്ലാ ഭരണ കൂടത്തെയും അനേഷണപരിധിയിൽ കൊണ്ടുവരണമെന്നും സുധീരൻ ആവശ്യപ്പെട്ടു