കെഎസ്ആര്‍ടിസിക്ക് നല്ലകാലം.

തിരുവനന്തപുരം: റെക്കോര്‍ഡ് വരുമാനവുമായി കെഎസ്ആര്‍ടിസി. ഓണാവധിക്ക് ശേഷമെത്തിയ തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. 8.32 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. സെപ്റ്റംബര്‍ പത്തിന് 6.25 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. തിരുവോണത്തിന് 4.21 കോടി രൂപയും അവിട്ടത്തിന് 5.86 കോടി രൂപയും വരുമാനം ലഭിച്ചു.


ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൊണ്ടുവന്നത് വരുമാനം വർധിപ്പിക്കാൻ ഇടയാക്കിയെന്നാണ് നിഗമനം. എല്ലാ സര്‍വീസുകളും നേരത്തെ തന്നെ ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാമായിരുന്നു. കൂടാതെ ദീര്‍ഘദൂര സര്‍വീസുകള്‍ സ്‌പെഷ്യല്‍ സർവ്വീസുകളാക്കിമാറ്റിയതും ഗുണം ചെയ്തു.

18-Sep-2019