മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നതായി പരാതി. ഇ.വി.എമ്മില്‍ ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും വോട്ട് വീഴുന്നത് ബി.ജെ.പിക്കെന്നു വോട്ടർമാർ. സത്താര പോളിങ് സ്‌റ്റേഷനിലാണ് സംഭവം. വോട്ടെടുപ്പ് നടന്ന ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ അപ്പോഴേക്കും ഇരുന്നൂറിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി പോയിരുന്നു. കോറെഗാവ് മണ്ഡലത്തില്‍ നിന്നുള്ള വോട്ടര്‍മാര്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് സംഭവം വെളിച്ചത്തുവന്നത്. ഇത് പിനീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ശരിവച്ചു. തുടര്‍ന്ന് വിവിപാറ്റ് പരിശോധിച്ചു. അപ്പോഴാണ് തങ്ങള്‍ ചെയ്തവര്‍ക്കല്ല, ബി.ജെ.പിക്കാണ് വോട്ട് ലഭിച്ചിരിക്കുന്നതെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. ഉദ്യോഗസ്ഥര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വോട്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെടുകയും ഉദ്യോഗസ്ഥര്‍ ഇ.വി.എം പരിശോധിക്കാന്‍ തയ്യാറാവുകയും ചെയ്തു. പരിശോധനയില്‍ ആരോപണം ശരിയെന്നു കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് പോളിങ് ബൂത്തിലെ മുഴുവന്‍ ഇ.വി.എമ്മുകളും മാറ്റി പുതിയ മെഷീനുകള്‍ സ്ഥാപിച്ചു.
ഇതിനിടെ ധനമന്ത്രി സുധീര്‍ മുംഗന്തിവാര്‍ മത്സരിക്കുന്ന ബല്ലാര്‍പുര്‍ മണ്ഡലത്തിൽ ഇ.വി.എം സ്വകാര്യ വാഹനത്തില്‍ കടത്തിയതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു