എറണാകുളത്ത് മനുറോയിക്ക് വെല്ലുവിളിയായതു അപരൻ.

എറണാകുളം: എറണാകുളത്ത് മനുറോയിക്ക് വെല്ലുവിളിയായതു അപരൻ. മനുറോയിയുടെ അപരന് ലഭിച്ചത് 2572 വോട്ടുകൾ.ഈ അപരനെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിലാണ്. മനു റോയിയുടെ അപരനായി നിന്ന മനു.കെ.എം അന്‍വര്‍ സാദത്തിന്റെ സന്തത സഹചാരിയാണ്. ഗൃഹോപകരണ മൊത്തവ്യാപാരിയാണ് ആൾ. എറണാകുളത്ത് വിജയിച്ച ടി.ജെ വിനോദിനും മറ്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ കെ. മോഹന്‍കുമാറിനും എം.സി കമറുദ്ദീനും അപരന്‍മാരുണ്ടായിരുന്നെങ്കിലും ഇവർക്കൊന്നും അധികവോട്ടൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മനു റോയിയുടെ അപരനായ മനു കെ എം നു ലഭിച്ചത് രണ്ടായിരത്തിനുമുകളിൽ വോട്ടുകളാണ് .

സി.പി.ഐ.എമ്മില്‍ യോഗ്യരായ ആളുകള്‍ ഉണ്ടായിട്ടും പുറത്ത് നിന്നൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയത്തിൽ അമര്‍ഷമുള്ള പാർട്ടിക്കാരാണ് മനു കെ എമ്മിന് വോട്ടു ചെയ്തതെന്ന്അന്‍വര്‍ സാദത്ത് എം.എല്‍.എ പ്രതികരിച്ചു.

25-Oct-2019