കൊച്ചിമെട്രോ റോക്ക്സ്
അഡ്മിൻ
കൊച്ചി : കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 19ന് ജനങ്ങള്‍ക്ക് സൗജന്യ മെട്രോ സര്‍വീസ് നടത്താം. 'ഫ്രീ റൈഡ് ഡേ' എന്ന പേരില്‍ സൗജന്യ യാത്ര രാവിലെ ആറു മുതല്‍ രാത്രി പത്തു വരെ ലഭിക്കും. ഇതുവരെ മെട്രോയില്‍ കയറിയിട്ടില്ലാത്ത സ്വദേശീയര്‍ക്കും വിദേശീയര്‍ക്കും യാത്ര നടത്താന്‍ അവസരമൊരുക്കുകയാണെന്ന് കെ.എം.ആര്.എല്‍. എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മെട്രോ യാത്രക്കാര്‍ ദീര്‍ഘനാളായി കാത്തിരുന്ന പ്രതിമാസ പാസ്, പ്രതിദിന പാസ് എന്നിവ നടപ്പാക്കും. പ്രതിമാസ പാസ് ജൂലായ് 15നു മുന്‍പ് നടപ്പാക്കും. ഇതിന്റെ നിരക്ക് പിന്നീട് അറിയിക്കും. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പ്രതിദിന പാസ് കൊണ്ടുവരുന്നത്. കൂടാതെ, 15ാം തീയതി മുതല്‍ 30ാം തീയതി വരെ കൊച്ചി വണ്‍ കാര്‍ഡ് എടുക്കുന്നവര്‍ക്ക് ഇഷ്യു ഫീ ആയ 225 രൂപ കുറഞ്ഞു കിട്ടും. റീച്ചാര്‍ജ് നിരക്കായ 12 രൂപ നല്കിയാല് മതി. 15ാം തീയതി മുതല്‍ 18ാം തീയതി വരെ മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഭാഗ്യ നറുക്കെടുപ്പില്‍ പങ്കെടുക്കാനും അവസരമുണ്ട്. നിരവധി സമ്മാനങ്ങളും വിജയികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
മെട്രോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി കലാ സാംസ്കാരിക പരിപാടികള്‍ ഇടപ്പള്ളി, ആലുവ, മഹാരാജാസ് ഉള്‍െപ്പടെയുള്ള സ്റ്റേഷനുകളില്‍ അവതരിപ്പിക്കും. 17ന് ഇടപ്പള്ളി സ്റ്റേഷനില്‍ കേക്ക് മുറിക്കും. സ്റ്റേഷന് പരിധിയില്‍ ഉള്ള ജനപ്രതിനിധികളും പൊതുജനങ്ങളും ആഘോഷത്തില്‍ പങ്കാളികളാകും. അന്നേദിവസം രാവിലെ 11.30ന് ഇടപ്പള്ളി സ്റ്റേഷനില്‍ മാന്ത്രികന് ഗോപിനാഥ് മുതുകാട് 'ടൈം ട്രാവലര്‍ മാജിക് മെട്രോ' എന്ന മാന്ത്രിക പരിപാടി അവതരിപ്പിക്കും. കൂടാതെ ഇടപ്പള്ളി, ആലുവ, മഹാരാജാസ് സ്റ്റേഷനുകളില്‍ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. ആലുവ സ്റ്റേഷന്റെ വലതുഭാഗത്തെ പ്രവേശന കവാടം 19ന് ഉച്ചയ്ക്ക് രണ്ടിന് തുറന്നു നല്‍കും.
മുട്ടം യാര്‍ഡില്‍ വെറുതെ കിടക്കുന്ന ഭൂമിയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാര്‍ഡിലുള്ള 520 ജീവനക്കാര്‍ മരം നടും. 17ാം തീയതി മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തീകരിക്കും. ഉദ്ഘാടന ദിവസം മുതലുള്ള ഒരു വര്‍ഷക്കാലം കൊച്ചി മെട്രോയും ജനങ്ങളും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന 365 ഫോട്ടോഗ്രാഫുകള്‍ അടങ്ങിയ 'കോഫി ടേബിള്‍ ബുക്ക്' ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പ്രകാശനം ചെയ്യും. ഇതിന്റെ തീയതി പിന്നീട് തീരുമാനിക്കും. മെട്രോയിലെ കുടുംബശ്രീ ജീവനക്കാരെ ഒന്നാം വാര്‍ഷികത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ആദരിക്കുന്നുണ്ട്. പരിപാടിയില്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ പങ്കെടുക്കും. 16, 17 തീയതികളില്‍ മെട്രോ സ്റ്റേഷനുകള്‍ അലങ്കരിച്ച് മോടിയാക്കും.
13-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ