ആര്‍ എസ് എസ് കൊലക്കത്തി

'അവര്‍ നിന്നെയും കൊല്ലും ഓടി രക്ഷപ്പെട്, ഓടടാ...' എന്ന് ഷിഹാബ് ആക്രോശിച്ചു. സ്വന്തം ജീവനുമായി ആക്രമണത്തില്‍ നിന്ന് ഓടിയകന്ന ബൈജു ഒരുവേള തിരിഞ്ഞുനോക്കുമ്പോള്‍ കൈമഴുകൊണ്ട് ആര്‍ അസ് എസുകാര്‍ പ്രിയങ്കരനായ സഖാവിനെ തലങ്ങും വിലങ്ങും വെ്ട്ടുകയാണ്. കരഞ്ഞ് നിലവിളിച്ച് ചുറ്റുവട്ടത്തുള്ളവരെ കൂട്ടുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. നാല്‍പ്പത്തിയഞ്ച് വെട്ടുകളാണ് ഷിഹാബിന്റെ ശരീരത്തിലുള്ളത്. ആര്‍ എസ് എസുകാര്‍ കൈമഴുവും വടിവാളുമായി വെട്ടിയരിയുമ്പോള്‍, വീട്ടില്‍ ഷിഹാബിന്റെ മക്കള്‍ നിസാനയും ഷിയാനും ഉപ്പയെയും കാത്തിരിക്കുകയായിരുന്നു. ഉപ്പ കൊണ്ടുവരുന്ന സ്‌നേഹപ്പൊതിയിലെ പൊറോട്ടയും ഇറച്ചിക്കറിയും ഉപ്പയുടെ ചക്കരയുമ്മയും തങ്ങള്‍ക്കിനിയൊരിക്കലും ലഭിക്കില്ല എന്ന് ആ കുരുന്നുകള്‍ക്ക് അറിയില്ലായിരുന്നു.

ഒരു ചെറുപ്പക്കാരനെ കൂടി തലവെട്ടിപ്പൊളിച്ച് നാല്‍പ്പത്തിയഞ്ച് വെട്ടുകള്‍ വെട്ടി പൈശാചികമായി കൊന്നിരിക്കുന്നു. ഷിഹാബിന്റെ ജീവനാണ് ആര്‍ എസ് എസുകാര്‍ അപഹരിച്ചത്. തൃശൂര്‍ പാവറട്ടിയില്‍. കണ്ണൂരില്‍ വീട്ടമ്മയും ഒരു യുവാവും ആര്‍ എസ് എസ് കൊലക്കത്തിക്കിരയായി അവരുടെ ചിത അണയും മുന്‍പാണ് ഈ സംഭവം. വര്‍ഗീയ ഫാസിസ്റ്റുകള്‍ സംസ്ഥാനത്ത് ഉറഞ്ഞാടുകയാണ്.
വെറിപിടിച്ച ചെന്നായ്ക്കളെ പോലെ സംസ്ഥാനത്ത് കവാത്ത് നടത്തുകയാണ് ആര്‍ എസ് പൈശാചിക സംഘം. കേന്ദ്രത്തില്‍ ആര്‍ എസ് എസുകാരനായ നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തിലിരിക്കുന്നതിന്റെ ഹുങ്കാണ് ഈ കൂട്ടര്‍ക്കുള്ളത്. കേരളത്തിലെ യു ഡി എഫ് സര്‍ക്കാരാണെങ്കില്‍ ഖദറിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കാവി പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. മരിക്കുന്നത് സിപിഐ എം പ്രവര്‍ത്തകനാണെങ്കില്‍ കൊല്ലുന്ന ആര്‍ എസ് എസുകാരന്‍ യു ഡി എഫിന് ധീരനും മാതൃകയുമാണ്.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പിലെ ഒണിയന്‍ പ്രേമന്‍. ആ നാട്ടിലെ സര്‍വ്വജനങ്ങള്‍ക്കും സ്വീകാര്യനായ വ്യക്തിത്വം. ഒരു വിവാഹവീട്ടില്‍ നിന്നും തിരികെ വരുമ്പോഴാണ് ആര്‍ എസ് എസുകാര്‍ ആക്രമിച്ചത്. പ്രേമന്റെ രണ്ട് കാലുകളും ആര്‍ എസ് എസ് നരാധമന്‍മാര്‍ വെട്ടിയെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രേമന്‍ മരണത്തിന് കീഴടങ്ങി. മൃഗീയ കൊലപാതകം. കണ്ണൂര്‍ പിണറായിയില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഷൈജനെ കൊല്ലാന്‍ ഇരുളിന്റെ മറവിലെത്തിയ ഫാസിസ്റ്റ് സംഘം വീ്ടിനുള്ളില്‍ ബോംബ് വര്‍ഷിച്ചപ്പോള്‍ ഷൈജന്റെ അമ്മ സരോജിനിക്ക് ഗുരുതരമായി പരിക്കേറ്റു. പ്രേമന്‍ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം സരോജിനിയും മരിച്ചു. അത് കഴിഞ്ഞ് രണ്ട്ാമത്തെ ദിവസമാണ് തൃശൂരില്‍ ഷിഹാബിന്റെ അരുകൊല നടന്നത്.

തൃശൂര്‍ ജില്ലയില്‍ സിപിഐ എം മുല്ലശേരി ബ്രാഞ്ച് അംഗമാണ് ഷിഹാബ്. പെയിന്റിംഗ് ജോലിയെടുത്താണ് ജീവിക്കുന്നത്. ജോലിക്കഴിഞ്ഞ് രണ്ട് മക്കള്‍ക്കും ഇഷ്ടപ്പെട്ട പൊറോട്ടയും ഇറച്ചിക്കറിയും വാങ്ങി, സുഹൃത്ത് ബൈജുവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ആര്‍ എസ് എസുകാര്‍ ഷിഹാബിനെ വെട്ടികൊന്നത്. ഷിഹാബും ബൈജുവും സഞ്ചരിച്ച ബൈക്കില്‍ ആര്‍ എസ് എസുകാര്‍ തങ്ങള്‍ വന്ന വാഹനം ഇടിച്ച്് വീഴ്ത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൈമഴുവും വടിവാളുമായി ആര്‍ എസ് എസുകാര്‍ പുറത്തിറങ്ങിയപ്പോള്‍ ഷിഹാബ് ബൈജുവിനോട് ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. ബൈജു പേടിയോടെ സ്വന്തം സഖാവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ 'അവര്‍ നിന്നെയും കൊല്ലും ഓടി രക്ഷപ്പെട്, ഓടടാ...' എന്ന് ഷിഹാബ് ആക്രോശിച്ചു. സ്വന്തം ജീവനുമായി ആക്രമണത്തില്‍ നിന്ന് ഓടിയകന്ന ബൈജു ഒരുവേള തിരിഞ്ഞുനോക്കുമ്പോള്‍ കൈമഴുകൊണ്ട് ആര്‍ അസ് എസുകാര്‍ പ്രിയങ്കരനായ സഖാവിനെ തലങ്ങും വിലങ്ങും വെ്ട്ടുകയാണ്. കരഞ്ഞ് നിലവിളിച്ച് ചുറ്റുവട്ടത്തുള്ളവരെ കൂട്ടുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. നാല്‍പ്പത്തിയഞ്ച് വെട്ടുകളാണ് ഷിഹാബിന്റെ ശരീരത്തിലുള്ളത്. ആര്‍ എസ് എസുകാര്‍ കൈമഴുവും വടിവാളുമായി വെട്ടിയരിയുമ്പോള്‍, വീട്ടില്‍ ഷിഹാബിന്റെ മക്കള്‍ നിസാനയും ഷിയാനും ഉപ്പയെയും കാത്തിരിക്കുകയായിരുന്നു. ഉപ്പ കൊണ്ടുവരുന്ന സ്‌നേഹപ്പൊതിയിലെ പൊറോട്ടയും ഇറച്ചിക്കറിയും ഉപ്പയുടെ ചക്കരയുമ്മയും തങ്ങള്‍ക്കിനിയൊരിക്കലും ലഭിക്കില്ല എന്ന് ആ കുരുന്നുകള്‍ക്ക് അറിയില്ലായിരുന്നു.

ഷിഹാബിന്റെ സഹോദരന്‍ മുജീബിനെയും ആര്‍ എസ് എസുകാര്‍ തന്നെയാണ് വകവരുത്തിയത്. 2006 ജനുവരി 20ന്. ഇതേ രീതിയില്‍ വെട്ടിപ്പിളര്‍ത്തി, കൊത്തിനിറക്കിയുള്ള കൊലപാതകം. മുല്ലശേരി തിരുനെല്ലൂര്‍ മതിലകത്തുവീട്ടില്‍ ഖാദറിന്റെയും റുക്കിയയുടെയും രണ്ടു മക്കളും രക്തസാക്ഷികളായി. സംഘപരിവാറിന്റെ നരമേധ തത്വശാസ്ത്രത്തില്‍ കണ്ണീരിനും വേദനയ്ക്കും ഇടമില്ല. പൈശാചികതയ്ക്ക് കാക്കി ട്രൗസറിട്ടാല്‍ അതാണ് ആര്‍ എസ് എസ് എന്ന് പറഞ്ഞത് ഗുജറാത്തില്‍ വംശഹത്യയ്ക്കിരയായ ഒരു വൃദ്ധന്‍ പറഞ്ഞിരുന്നു. അത് സത്യമാണെന്ന് ഓരോ ദിവസവും തെളിയിക്കുന്നു.

23 സിപിഐ എം പ്രവര്‍ത്തകരാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊലചെയ്യപ്പെട്ടത്. അപ്പോഴും കേരളത്തിലെ സാംസ്‌കാരിക മുഖങ്ങള്‍ അമ്പത്തിയോന്ന് വെട്ടിന്റെ നടുക്കത്തില്‍ നിന്ന് വിട്ടുമാറാന്‍ തയ്യാറാവുന്നില്ല. ചന്ദ്രശേഖരന്റെ കൊലയോടുകൂടി ഫാസിസം പൂര്‍ണവിരാമമിട്ടു എന്നാണ് ഇക്കൂട്ടരുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുക. ആ കൊലപാതകം മാത്രമേ വിമര്‍ശിക്കപ്പെടേണ്ടതുള്ളൂ എന്നാണോ ഇക്കൂട്ടര്‍ കരുതുന്നത്? സിപിഐ എംന്റെ 23 പ്രവര്‍ത്തകരുടെ ജീവനെടുത്തതൊക്കെ വിശുദ്ധ ഫാസിസ്റ്റ് രീതിയാണ് എന്നാണോ വെട്ടുവഴി കവിത രചിച്ച മഹത്തുക്കള്‍ പ്രഘോഷിക്കുന്നത്? സിപിഐ എം എന്ന്ത കൊന്നുതീര്‍ക്കേണ്ട ഒരു കൂട്ടമാണ് എന്നാണോ കേരളത്തിന്റെ സാംസ്‌കാരിക മനസ് കരുതിയിരിക്കുന്നത്. ഇവര്‍ പാലിക്കുന്ന ശ്മശാന നിശബ്ദത അതിനുള്ള തെളിവാണ്.

കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാഴ്ചക്കാരും ക്രിമിനലുകളുടെ സംരക്ഷകരുമാകുന്ന നാട്ടില്‍ കൊലയാളികളെ നിലയ്ക്കുനിര്‍ത്താനുള്ള ചുമതല ജനങ്ങള്‍ക്ക് തന്നെയാണ്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നവര്‍ സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ഈ കൊലപാതകങ്ങള്‍ ആര്‍ എസ് എസിന്റെ പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതല്ല. ഇതിന്റെ വേരുകള്‍ സര്‍സംഘചാലക് മോഹന്‍ ഭഗവതിലേക്ക് നീളുന്നുണ്ട്. കേരളത്തെ കൊലപാതകപ്പുരയാക്കണം എന്നാണ് മോഹന്‍ഭഗവതിന്റെ മതം. ഇത് കണ്ടെത്തണം. പോലീസ് മന്ത്രിക്കും യു ഡി എഫ് സര്‍ക്കാരിനും അതിനുള്ള ബാധ്യതയുണ്ട്. ആര്‍ എസ് എസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍മാറണം. ക്ഷമയ്ക്ക് തീര്‍ച്ചയായും ഒരതിരുണ്ട്. അത് കഴിഞ്ഞാല്‍ ചിലപ്പോള്‍ ആര്‍ എസ് എസുകാര്‍ക്ക് കൊലക്കത്തി താഴെവെക്കാന്‍ സാധിച്ചു എന്ന് വരില്ല. ജീവന്റെ ഒരു തരിയെങ്കിലും ബാക്കിയുണ്ടെങ്കിലല്ലേ അതിന് സാധിക്കുകയുള്ളു.

03-Mar-2015