ഉമ്മന്‍ചാണ്ടിയും കോടിയേരിയും പിന്നെ മാധ്യമങ്ങളും

കേരളത്തില്‍ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാക്കാന്‍ മാത്രം കാമ്പുള്ള ആരോപണങ്ങളാണ് മുത്തൂറ്റ് മാത്യു ആ പത്ര സമ്മേളനത്തില്‍ ആരോപിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒന്നാം പേരുകാരനായ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ചായിരുന്നു മുത്തൂറ്റ് മാത്യുവിന്റെ തെളിവുകള്‍ സഹിതമുള്ള ആരോപണങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയം ഉമ്മനെ കുറിച്ചും ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ചുമൊക്കെ മുത്തൂറ്റ് മാത്യു വിതരണം ചെയ്തിരുന്ന പത്രകുറിപ്പില്‍ ഉണ്ടായിരുന്നു. പക്ഷെ, ഒരു മാധ്യമം പോലും ആ പത്ര സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കിയില്ല. മാധ്യമ ധാര്‍മികത എന്ന പേരിലാണ് കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും മലയാള മാധ്യമങ്ങള്‍ വെറുതെ വിട്ടത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും അതില്‍ മാധ്യമങ്ങള്‍ കക്ഷി ചേരേണ്ടതില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടായി തീരുമാനമെടുത്തു. അവർ മാധ്യമ നൈതികതയില്‍ ഊന്നി പത്രധര്‍മ്മത്തിന്റെ ധാര്‍മിക വശങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. കോണ്‍ഗ്രസിനെ വിവാദത്തിലാഴാതെ രക്ഷിച്ചു. ഉമ്മന്‍ചാണ്ടിയുടെ മകളുടെ പേര് ഒരു പത്രത്തിലും വന്നില്ല. ഉമ്മൻചാണ്ടിയുടെ മകളുടെ കുഞ്ഞിന്റെ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്ന മുത്തൂറ്റ് മാത്യുവിന്റെ ആവശ്യം വാര്‍ത്തയായില്ല. ഉമ്മന്‍ചാണ്ടിയെ അതിന്റെ പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടിയില്ല. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ അവര്‍ പുലര്‍ത്തിയ മാധ്യമ ധാര്‍മികത ഇപ്പോൾ കോടിയേരിയുടെ കാര്യത്തില്‍ അവര്‍ക്കുണ്ടായില്ല. ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ നീട്ടാത്ത മൈക്കുകള്‍ കോടിയേരിക്ക് മുന്നിലേക്ക് നീണ്ടുവന്നു. മനോരമയും മാതൃഭൂമിയുമടക്കമുള്ള പത്രങ്ങള്‍ ഒന്നാം പേജില്‍ ബിനോയി വിവാദം ആഘോഷിച്ചു. അതിന് കാരണം സിപിഐ എം എന്ന പാര്‍ട്ടിയോടുള്ള മാധ്യമങ്ങളുടെ വെറുപ്പൊന്നുമാത്രമാണ്.

തിരുവനന്തപുരത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ മുത്തൂറ്റ് മാത്യവിന്റെ 2009ലെ പത്രസമ്മേളനം മറക്കാന്‍ വഴിയില്ല. മസ്‌ക്കറ്റ് ഹോട്ടലില്‍ മുത്തൂറ്റ് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് ഏമ്പക്കം വിട്ടശേഷമാണ് അവര്‍ പത്രസമ്മേളനത്തിലേക്ക് കടന്നത്. കേരളത്തില്‍ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാക്കാന്‍ മാത്രം കാമ്പുള്ള ആരോപണങ്ങളാണ് മുത്തൂറ്റ് മാത്യു ആ പത്ര സമ്മേളനത്തില്‍ ആരോപിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒന്നാം പേരുകാരനായ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ചായിരുന്നു മുത്തൂറ്റ് മാത്യുവിന്റെ തെളിവുകള്‍ സഹിതമുള്ള ആരോപണങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയം ഉമ്മനെ കുറിച്ചും ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ചുമൊക്കെ മുത്തൂറ്റ് മാത്യു വിതരണം ചെയ്തിരുന്ന പത്രകുറിപ്പില്‍ ഉണ്ടായിരുന്നു. പക്ഷെ, ഒരു മാധ്യമം പോലും ആ പത്ര സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കിയില്ല.

മാധ്യമ ധാര്‍മികത എന്ന പേരിലാണ് കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും മലയാള മാധ്യമങ്ങള്‍ വെറുതെ വിട്ടത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും അതില്‍ മാധ്യമങ്ങള്‍ കക്ഷി ചേരേണ്ടതില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടായി തീരുമാനമെടുത്തു. അവർ മാധ്യമ നൈതികതയില്‍ ഊന്നി പത്രധര്‍മ്മത്തിന്റെ ധാര്‍മിക വശങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. കോണ്‍ഗ്രസിനെ വിവാദത്തിലാഴാതെ രക്ഷിച്ചു. ഉമ്മന്‍ചാണ്ടിയുടെ മകളുടെ പേര് ഒരു പത്രത്തിലും വന്നില്ല. ഉമ്മൻചാണ്ടിയുടെ മകളുടെ കുഞ്ഞിന്റെ ഡി എന്‍ എ ടെസ്റ്റ് നടത്തണമെന്ന മുത്തൂറ്റ് മാത്യുവിന്റെ ആവശ്യം വാര്‍ത്തയായില്ല. ഉമ്മന്‍ചാണ്ടിയെ അതിന്റെ പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടിയില്ല. ഉമ്മന്‍ചാണ്ടിക്ക് ഒരു പത്രസമ്മേളനം പോലും അതിന്റെ പേരില്‍ വിളിച്ചുകൂട്ടേണ്ടി വന്നില്ല. മകൾ ചെയ്ത കാര്യങ്ങളുടെ ഫലം മകൾ അനുഭവിക്കും എന്ന് മാധ്യമപ്രവർത്തകരുടെ മുന്നിൽ വെച്ച് പറയേണ്ടി വന്നില്ല.  

പക്ഷെ, ഇന്ന് നോക്കൂ. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ മുംബൈയില്‍ താമസിക്കുന്ന ഒരു യുവതി നല്‍കിയ പരാതിയെ ആയുധമാക്കി സിപിഐ എം സംസ്ഥാന സെക്രട്ടറിയെ മാധ്യമങ്ങള്‍ വേട്ടയാടാന്‍ ശ്രമിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ അവര്‍ പുലര്‍ത്തിയ മാധ്യമ ധാര്‍മികത കോടിയേരിയുടെ കാര്യത്തില്‍ അവര്‍ക്കുണ്ടായില്ല. ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ നീട്ടാത്ത മൈക്കുകള്‍ കോടിയേരിക്ക് മുന്നിലേക്ക് നീണ്ടുവന്നു. മനോരമയും മാതൃഭൂമിയുമടക്കമുള്ള പത്രങ്ങള്‍ ഒന്നാം പേജില്‍ ബിനോയി വിവാദം ആഘോഷിച്ചു. അതിന് കാരണം സിപിഐ എം എന്ന പാര്‍ട്ടിയോടുള്ള മാധ്യമങ്ങളുടെ വെറുപ്പൊന്നുമാത്രമാണ്. പാര്‍ട്ടിയെ ഏതു വിധേനയും തകര്‍ക്കുക എന്ന അജണ്ടയാണ് അവിടെ വെളിച്ചം കണ്ടത്.

ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയം ചാണ്ടിയും അവരെ കല്യാണം കഴിച്ച മുത്തൂറ്റ് മാത്യുവിന്റെ പുത്രന്‍ റിച്ചി മാത്യവും ദമ്പതികളായിരിക്കുമ്പോഴാണ് മറിയത്തിന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ പത്രസമ്മേളനം വിളിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അത് സംബന്ധിച്ച് ഒരു വരിപോലും വാര്‍ത്ത നല്‍കാതെ, ഒരു ചാനല്‍ ചര്‍ച്ചപോലും നടത്താതെ, മറിയവും റിച്ചിയും തമ്മിലുള്ള തര്‍ക്കം അവര്‍ കോടതിയില്‍ തീര്‍ത്തുകൊള്ളും എന്ന അന്നത്തെ മാധ്യമങ്ങളുടെ നിലപാട് ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും വേണ്ടിയുള്ളതായിരുന്നുവെങ്കിലും മാന്യമായൊരു നിലപാടായിരുന്നു. ആ മാന്യത കോടിയേരിയുടെ കാര്യത്തില്‍ കാണിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവാത്തത് എന്തെന്ന് മാധ്യമ പ്രവർത്തകരോട് ചോദിക്കുമ്പോൾ അവർക്ക് മറുപടിയില്ല. 

കോണ്‍ഗ്രസിനെ, വലതുപക്ഷത്തെ ഞങ്ങള്‍ സംരക്ഷിക്കും. സിപിഐ എംനെയും ഇടതുപക്ഷത്തെയും ഞങ്ങള്‍ ഇല്ലാതാക്കും എന്ന മാധ്യമങ്ങളുടെ നിലപാടാണ് ഈ രണ്ട് സംഭവങ്ങളിലെ മാധ്യമ സമീപനങ്ങളില്‍ കൂടി പുറത്തുവരുന്നത്.

മാധ്യമങ്ങള്‍ തന്റെ ആരോപണങ്ങള്‍ വാര്‍ത്തയാക്കുകയില്ല എന്ന് മനസിലാക്കിയ മുത്തൂറ്റ് മാത്യു ഒരു പ്രസിദ്ധീകരണം തുടങ്ങി. നേരമ്പോക്ക് എന്ന പേരില്‍. 2009 ജനുവരി 16ന് പുസ്തകം 1 ലക്കം 1 ആയി KER/MAL 14071/27/11/2008 എന്ന രജിസ്‌ട്രേഷന്‍ നമ്പറില്‍ അത് പുറത്തിറക്കി. ചീഫ് എഡിറ്റര്‍ മുത്തൂറ്റ് മാത്യു തന്നെ. ആ പ്രസിദ്ധീകരണത്തിന്റെ പന്ത്രണ്ടാം പേജില്‍ ഒരു ലേഖനം ഉണ്ടായിരുന്നു. ''ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ പിഴച്ചുപെറ്റു'' എന്നായിരുന്നു തലക്കെട്ട്. ലേഖനം എഴുതിയ ആളിന്റെ പേരില്ല. തീര്‍ച്ചയായും ആ ലേഖനം എഴുതിയത് ചീഫ് എഡിറ്റര്‍ മുത്തൂറ്റ് മാത്യു തന്നെ ആയിരിക്കാം. ആ പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവന്ന ആ ലേഖനത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചും കേരളത്തിലെ ഒരു മാധ്യമവും വാര്‍ത്ത നല്‍കിയില്ല. ഒരു ചാനലും ന്യൂസ് നൈറ്റുകളില്‍ ആ വിഷയം ചര്‍ച്ചയാക്കിയില്ല.

മുത്തൂറ്റ് മാത്യുവിന്റെ പ്രസിദ്ധീകരണത്തിലെ പേരില്ലാ ലേഖനത്തില്‍ മുഖ്യമായും പറയുന്നത് ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജിനെ കുറിച്ചായിരുന്നു. ''മറിയയുടെ ഭര്‍ത്താവ് തിരുവനന്തപുരം കുടുംബകോടതിയില്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. തന്നെ ചതിച്ച ഭാര്യയില്‍ നിന്നും വിവാഹമോചനം വേണമെന്നും കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡി എന്‍ എ പരിശോധന നടത്തണമെന്നും കുടുംബകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗണ്‍മാന്‍ സലീമിനെ ഈ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. കക്ഷിചേര്‍ത്ത അന്നുതന്നെ, കോടതിയില്‍ നിന്നും നേരിട്ട് ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ താമസിപ്പിച്ചിരിക്കുന്ന സലീമിന് പകര്‍പ്പ് കൊടുത്ത് കൈയ്യൊപ്പ് വാങ്ങിയിട്ടുണ്ട്. സലീം തന്റെ എതിര്‍സത്യവാങ്മൂലത്തില്‍ തന്നെ കക്ഷി ചേര്‍ക്കാന്‍ പാടില്ലെന്ന് ശക്തമായി വാദിക്കുന്നു. എന്നാല്‍, ഡി എന്‍ എ പരിശോധനയ്ക്ക് തയ്യാറാണെന്ന് പറയുന്നുമില്ല. മറിയ ഇതേവരെ എതിര്‍സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്തിട്ടില്ല". ലേഖനം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്. വളരെ ഗുരുതരമായ ആരോപണങ്ങളാണ് തുടര്‍ന്ന് ലേഖനത്തില്‍ വരുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2004 ആഗസ്ത് 31 മുതല്‍ 2006 മെയ് 12 വരെയുള്ള കാലഘട്ടത്തില്‍ ഗൺമാൻ സലിംരാജിന്  വേണ്ടി അധികാരം ദുര്‍വിനിയോഗം ചെയ്തതടക്കമുള്ള കാര്യങ്ങള്‍ ആ പ്രസിദ്ധീകരണം തുറന്നുകാട്ടുന്നു.

ഈ പ്രസിദ്ധീകരണം വായിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് അക്കാലത്തുണ്ടായിരുന്നില്ല. പക്ഷെ, അവരാരും അതിലെ ഉള്ളടക്കം വാര്‍ത്തയാക്കിയില്ല. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുക, കോണ്‍ഗ്രസിന്റെ പ്രതിച്ഛായ കളയാതിരിക്കുക എന്നതൊക്കെ കേരളത്തിലെ വലതുപക്ഷ മാധ്യമപ്രവര്‍ത്തകരുടെ കൂടി ബാധ്യതയായിരുന്നു. അതേ മാധ്യമ പ്രവര്‍ത്തകരാണ് ഇന്ന് കോടിയേരിയുടെ മകന്‍ തീര്‍ത്തും വ്യക്തിപരമായി നേരിടേണ്ട ഒരു പരാതിയെ, കേസിനെ സിപിഐ എംനെ അടിക്കാനുള്ള വടിയായി ഉപയോഗിച്ച് കോടിയേരിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്.

കോടിയേരിയുടെ മകനെതിരായ പരാതി, രാഷ്ട്രീയമായ ആയുധമായി ഉപയോഗിക്കുന്ന കോണ്‍ഗ്രസുകാരും യു ഡി എഫിലെ ഘടകകക്ഷികളും കേരള നിയമസഭയില്‍ വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കെതിരായ പരാതിയെ സംബന്ധിച്ച് പരാമര്‍ശിച്ചപ്പോള്‍ ഉണ്ടാക്കിയ ബഹളം മറന്നുപോകാന്‍ പാടില്ല. മാധ്യമങ്ങള്‍ വി എസിന്റെ ആ നിയമസഭാ പ്രസംഗം പോലും തമസ്‌കരിച്ചവരാണ്. ഉമ്മന്‍ചാണ്ടി, മകളുടെയും ഗണ്‍മാനായ സലിംരാജിന്റെയും കാര്യത്തില്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നത് വസ്തുതയാണ്. എന്നിട്ടും അതൊന്നും വാര്‍ത്തയും ചര്‍ച്ചയുമാക്കാന്‍ തയ്യാറാവാത്ത മാധ്യമങ്ങള്‍ ഇന്ന് ബിനോയിക്കെതിരായുള്ള യുവതിയുടെ പരാതിയെ മുന്‍നിര്‍ത്തി കോടിയേരിക്കെതിരെ എടുക്കുന്ന നിലപാട് അദ്ദേഹത്തോടുള്ള ശത്രുത കൊണ്ടല്ല. സിപിഐ എം എന്ന പ്രസ്ഥാനത്തിനെ ഏത് വിധേനയും ഇല്ലാതാക്കണം എന്നുള്ള ആഗ്രഹം കൊണ്ടാണ്. ജനങ്ങൾ എല്ലാം കാണുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട്എന്നത് മാധ്യമങ്ങൾ മറന്നുപോകരുത്. 

 

25-Jun-2019