കോണ്‍ഗ്രസ് മലര്‍ന്നുകിടന്നുതുപ്പുമ്പോള്‍

2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങള്‍ രാജ്യത്ത് ഏറെയുണ്ടായിരുന്നു. എന്നാല്‍, 2014ല്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് കളത്തിലില്ലാതെ പോയത് രണ്ടാം യു പി എ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ മൂലമാണ്. 2009ല്‍ ആന്ധ്രപ്രദേശില്‍ 33 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസിന് 2014ല്‍ ഒരു സീറ്റുപോലും ലഭിച്ചില്ല. അരുണാചല്‍ പ്രദേശില്‍ 2009ല്‍ 2 സീറ്റുകള്‍ ലഭിച്ചിരുന്നത് 2014ല്‍ 1 ആയി കുറഞ്ഞു. ആസാമില്‍ 2009ല്‍ 7 സീറ്റ് ലഭിച്ചത് 2014ല്‍ 3 ആയി. ഗുജറാത്തില്‍ 11 സീറ്റ് 2009ല്‍ ലഭിച്ചത് 2014 ആയപ്പോള്‍ ശൂന്യമായി. ഹരിയാനയില്‍ 9ല്‍ നിന്ന് 1 സീറ്റിലേക്ക് ചുരുങ്ങി. ഹിമാചല്‍ പ്രദേശില്‍ 2009ല്‍ 1 സീറ്റുണ്ടായത് 2014ല്‍ ഇല്ലാതായി. ജമ്മുകാശ്മീരിലെ 2 സീറ്റും നഷ്ടപ്പെട്ടു. ജാര്‍ഖണ്ഡിലെ 1 സീറ്റ് 2014ല്‍ ഇല്ലാതായി. മധ്യപ്രദേശിലെ 2009ലെ 12 സീറ്റ് 2014ല്‍ 2 ആയി കുറഞ്ഞു. മഹാരാഷ്ട്രയിലെ 2009ലെ 17 സീറ്റുകള്‍ 2014ല്‍ 2 സീറ്റായി. ഒറീസയിലുണ്ടായിരുന്ന 6 സീറ്റും 2014ല്‍ ഇല്ലാതായി. പഞ്ചാബിലെ 8 സീറ്റുകള്‍ 3 ആയി കുറഞ്ഞു. രാജസ്ഥാനില്‍ 2009ല്‍ ഉണ്ടായിരുന്ന 20 സീറ്റുകള്‍ 2014ല്‍ ശൂന്യമായി. തമിഴ്‌നാട്ടിലും 2009ലെ 8 സീറ്റുകളില്‍ ഒന്നുപോലും 2014ല്‍ നേടാനായില്ല. ഉത്തര്‍പ്രദേശില്‍ 2009ല്‍ ലഭിച്ച 21 സീറ്റുകള്‍ 2014ല്‍ 2 ആയി കുറഞ്ഞു. ഉത്തരാഖണ്ഡിലെ 5 സീറ്റുകള്‍ 2014ല്‍ ശൂന്യമായി. ടെറിറ്ററികളായ ചണ്ഡിഗഢിലെ 1 സീറ്റ് പോയി. ലക്ഷദ്വീപിലെ 1 സീറ്റ് പോയി. പോണ്ടിച്ചെരിയിലെ 1 സീറ്റും പോയി. ഡല്‍ഹിയിലെ 7 സീറ്റുകളും ഇല്ലാതായി. അതോടൊപ്പമാണ് കേരളത്തില്‍ 2009ല്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന 13 സീറ്റുകള്‍ 2014ല്‍ 8 ആയി കുറഞ്ഞത്. മറ്റേത് രാഷ്ട്രീയ പാര്‍ട്ടിക്ക് ദേശീയതലത്തില്‍ ഇത്തരത്തിലുള്ള തിരിച്ചടി നേരിട്ടുണ്ട് എന്നത് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം.

വസ്തുതകളെ വളച്ചൊടിക്കാനും നുണകള്‍ സത്യമെന്നുള്ള രീതിയില്‍ പ്രചരിപ്പിക്കാനും കോണ്‍ഗ്രസിനുള്ള പ്രാവീണ്യം പലപ്പോഴും ബി ജെ പിയെ തോല്‍പ്പിക്കുന്ന രീതിയിലുള്ളതാണ്. മലയാളം ന്യൂസ് ചാനലുകളിലെ ചര്‍ച്ചകളില്‍ ഉത്തരം മുട്ടുന്ന കോണ്‍ഗ്രസ് വക്താക്കള്‍, അവസാനം തുപ്പി തോല്‍പ്പിക്കുന്ന രീതിയില്‍ പ്രയോഗിക്കുന്ന തന്ത്രമാണ് കമ്യൂണിസ്റ്റുകാര്‍ രാജ്യത്ത് ഇല്ലാതായില്ലേ എന്ന ചോദ്യം. ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നില്ലേ, ത്രിപുരയില്‍ ഇല്ലാതായില്ലേ, ഇനി ബാക്കിയുള്ള കേരളത്തിലും വൈകാതെ അധോഗതിയാവും എന്ന് പറഞ്ഞ് കോണ്‍ഗ്രസുകാരന്‍ ദീര്‍ഘശ്വാസം വിടുമ്പോഴേക്കും മിക്കവാറും ന്യൂസ് നൈറ്റിന് ഇടവേളയാകും. അല്ലെങ്കില്‍ പ്രസക്തമല്ലാത്ത ചോദ്യമെന്ന നിലയില്‍ ഇടതുപക്ഷത്തിന്റെ വക്താക്കള്‍ ആ ആരോപണങ്ങളെ പുച്ഛിച്ച് തള്ളും. ചിലരാവട്ടെ ശതമാനക്കണക്കൊക്കെ വെച്ച് കോണ്‍ഗ്രസ് വാദത്തിന്റെ മുനയൊടിക്കാന്‍ ശ്രമിക്കും. എന്തായാലും ചര്‍ച്ച കേള്‍ക്കുന്ന പ്രേക്ഷകരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിന്റെ ആ വാദം കേട്ട് തലകുലുക്കും. എന്നാല്‍, എന്താണ് വസ്തുത. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശോഷിച്ച് ഇല്ലാതായി എന്നതാണ് വസ്തുത.

കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിക്കുമ്പോള്‍ 2009ല്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 190 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസിന് 2014ല്‍ 40 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളു. ഇടതുപക്ഷത്തിന്റെ 24 സീറ്റുകള്‍ 12 ആയി കുറഞ്ഞതും ഇതേ കാലയളവിലാണ്. ഇടതിന് പകുതി സീറ്റുകള്‍ (50%) നഷ്ടമായെങ്കില്‍ കോണ്‍ഗ്രസിന് നഷ്ടമായത് മുക്കാല്‍പങ്ക് (75%)സീറ്റുകളാണ്. തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ചേര്‍ന്നുപോകുമ്പോഴും കമ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് കണ്ണ് മഞ്ഞളിച്ച കോണ്‍ഗ്രസ് ബി ജെ പിയുമായാണ് കൂടുതല്‍ അടുക്കുന്നത്.

ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി ഉണ്ടായപ്പോള്‍ അവിടെ ഇടതുമുന്നണിക്ക് 2009ല്‍ ഉണ്ടായിരുന്ന 15 സീറ്റുകള്‍ 2014ല്‍ 2 ആയി കുറഞ്ഞു. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണ്? അത് കോണ്‍ഗ്രസുകാര്‍ സൗകര്യത്തിന് മറച്ചുവെക്കുകയാണ്. 1951ലെ ഒന്നാം ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ബംഗാളില്‍ വിജയക്കൊടി പാറിച്ചത്. തുടര്‍ന്ന് 1957ലെ രണ്ടാം ലോകസഭാ തെരഞ്ഞെടുപ്പിലും 1962ലെ മൂന്നാം ലോകസഭാ തെരഞ്ഞെടുപ്പിലും 1967ലെ നാലാം ലോകസഭാ തെരഞ്ഞെടുപ്പിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബാംഗാളിനെ സ്വന്തമാക്കി. അഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പിലാണ് സിപിഐ എംനെ ബംഗാള്‍ വരിച്ചത്. കോണ്‍ഗ്രസിന് പ്രതാപമുണ്ടായിരുന്ന ബാംഗാള്‍ കാലം വീണ്ടും പുനസൃഷ്ടിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? 35 വര്‍ഷം ഇടതുമുന്നണി ബംഗാള്‍ ഭരിച്ചെന്ന് പറയുമ്പോള്‍ നീണ്ട 21 വര്‍ഷം കോണ്‍ഗ്രസും ബംഗാള്‍ ഭരിച്ചിരുന്നു. എന്തുകൊണ്ട് സിപിഐ എം ദുര്‍ബലമായപ്പോള്‍ കോണ്‍ഗ്രസിന് പകരംവരാനായില്ല. എന്തുകൊണ്ട് കോണ്‍ഗ്രസിന് എപ്പോഴും മൂന്നാം സ്ഥാനത്തേക്ക് മാറി നില്‍ക്കേണ്ടി വരുന്നു? ഇടതുപക്ഷം ഭരണത്തില്‍ നിന്നും മാറുന്ന ഘട്ടം വന്നപ്പോള്‍ കോണ്‍ഗ്രസിന് ഭരണത്തിലേറാന്‍ കഴിയാത്തത് ഇടതുപക്ഷത്തിന്റെ വീഴ്ച കൊണ്ടല്ല, കോണ്‍ഗ്രസിന്റെ വീഴ്ച കൊണ്ടാണെന്നുള്ളത് മനസിലാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം.

ത്രിപുരയില്‍ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എംന് 49 സീറ്റും സിപിഐക്ക് 1 സീറ്റും ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 10 സീറ്റുകളാണ്. 48.1% (1,059,327) വോട്ടുകള്‍ സിപിഐ എംന് ലഭിച്ചപ്പോള്‍ 36.5% (804,457)വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. ബി ജെ പിക്ക് 1.5% (303,808) വോട്ടാണ് ലഭിച്ചത്. എന്നാല്‍, 2018ലെ തെരഞ്ഞെടുപ്പില്‍ ത്രിപുരയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അപ്പാടെ ബി ജെ പിയിലേക്ക് കാലുമാറി. കോണ്‍ഗ്രസിന് 1.8% (41,325) വോട്ട് ലഭിച്ചപ്പോള്‍, ബി ജെ പിക്ക് 43.0% (999,093) വോട്ട് ലഭിച്ചു. സിപിഐ എംന് 42.7% (992,575) വോട്ടാണ് ത്രിപുരയില്‍ ലഭിച്ചത്. അവിടെ ഇടതുപക്ഷത്തിന്റെ വോട്ട് ഗണ്യമായി കുറയുകയല്ല ചെയ്തത്. കോണ്‍ഗ്രസ് ബി ജെ പിയായി വലതുപക്ഷം ഒന്നായി മാറിയപ്പോഴാണ് ഇടതുപക്ഷത്തിന് ക്ഷീണം പറ്റിയത്. ഈ വസ്തുതകള്‍ കോണ്‍ഗ്രസുകാര്‍ക്ക് അറിയാഞ്ഞിട്ടല്ല, അവര്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നിരന്തരം കള്ളം പറയുകയാണ്.

2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങള്‍ രാജ്യത്ത് ഏറെയുണ്ടായിരുന്നു. എന്നാല്‍, 2014ല്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് കളത്തിലില്ലാതെ പോയത് രണ്ടാം യു പി എ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ മൂലമാണ്. 2009ല്‍ ആന്ധ്രപ്രദേശില്‍ 33 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസിന് 2014ല്‍ ഒരു സീറ്റുപോലും ലഭിച്ചില്ല. അരുണാചല്‍ പ്രദേശില്‍ 2009ല്‍ 2 സീറ്റുകള്‍ ലഭിച്ചിരുന്നത് 2014ല്‍ 1 ആയി കുറഞ്ഞു. ആസാമില്‍ 2009ല്‍ 7 സീറ്റ് ലഭിച്ചത് 2014ല്‍ 3 ആയി. ഗുജറാത്തില്‍ 11 സീറ്റ് 2009ല്‍ ലഭിച്ചത് 2014 ആയപ്പോള്‍ ശൂന്യമായി. ഹരിയാനയില്‍ 9ല്‍ നിന്ന് 1 സീറ്റിലേക്ക് ചുരുങ്ങി. ഹിമാചല്‍ പ്രദേശില്‍ 2009ല്‍ 1 സീറ്റുണ്ടായത് 2014ല്‍ ഇല്ലാതായി. ജമ്മുകാശ്മീരിലെ 2 സീറ്റും നഷ്ടപ്പെട്ടു. ജാര്‍ഖണ്ഡിലെ 1 സീറ്റ് 2014ല്‍ ഇല്ലാതായി. മധ്യപ്രദേശിലെ 2009ലെ 12 സീറ്റ് 2014ല്‍ 2 ആയി കുറഞ്ഞു. മഹാരാഷ്ട്രയിലെ 2009ലെ 17 സീറ്റുകള്‍ 2014ല്‍ 2 സീറ്റായി. ഒറീസയിലുണ്ടായിരുന്ന 6 സീറ്റും 2014ല്‍ ഇല്ലാതായി. പഞ്ചാബിലെ 8 സീറ്റുകള്‍ 3 ആയി കുറഞ്ഞു. രാജസ്ഥാനില്‍ 2009ല്‍ ഉണ്ടായിരുന്ന 20 സീറ്റുകള്‍ 2014ല്‍ ശൂന്യമായി. തമിഴ്‌നാട്ടിലും 2009ലെ 8 സീറ്റുകളില്‍ ഒന്നുപോലും 2014ല്‍ നേടാനായില്ല. ഉത്തര്‍പ്രദേശില്‍ 2009ല്‍ ലഭിച്ച 21 സീറ്റുകള്‍ 2014ല്‍ 2 ആയി കുറഞ്ഞു. ഉത്തരാഖണ്ഡിലെ 5 സീറ്റുകള്‍ 2014ല്‍ ശൂന്യമായി. ടെറിറ്ററികളായ ചണ്ഡിഗഢിലെ 1 സീറ്റ് പോയി. ലക്ഷദ്വീപിലെ 1 സീറ്റ് പോയി. പോണ്ടിച്ചെരിയിലെ 1 സീറ്റും പോയി. ഡല്‍ഹിയിലെ 7 സീറ്റുകളും ഇല്ലാതായി. അതോടൊപ്പമാണ് കേരളത്തില്‍ 2009ല്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന 13 സീറ്റുകള്‍ 2014ല്‍ 8 ആയി കുറഞ്ഞത്. മറ്റേത് രാഷ്ട്രീയ പാര്‍ട്ടിക്ക് ദേശീയതലത്തില്‍ ഇത്തരത്തിലുള്ള തിരിച്ചടി നേരിട്ടുണ്ട് എന്നത് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം.

എന്തുകൊണ്ടാണ് രാജ്യമാകെ കോണ്‍ഗ്രസിനെ പിന്തള്ളിയത്? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് അതിന് കാരണം. പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് നാളിതുവരെ മുന്നോട്ടുവെച്ച സാമ്പത്തിക ഉദാരവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാവുമോ? കോര്‍പ്പറേറ്റ് സേവയും സാമ്രാജ്യത്വ ദാസ്യമനോഭാവവും മാറ്റിവെച്ച് രാജ്യത്തുള്ള ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ഗുണപ്രദമാവുന്ന രീതിയില്‍ നിലപാടുകളും നയങ്ങളും കൈക്കൊള്ളാന്‍ തയ്യാറാവുമോ? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ വീഴ്ചകളില്‍ നിന്നും അവര്‍ പാഠം പഠിക്കുന്നില്ല എന്നാണ് അവരുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വീണ്ടും തെളിയിക്കുന്നത്. ഇടതുപക്ഷമാണ് ജനപക്ഷമെന്ന ചുവരെഴുത്താണ് പതിനേഴാമത് ലോകസഭാ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞുവരുന്നത്.