പീഡന പരാതി നേരിടുന്നതിനിടെ പുതിയ ഹര്‍ജി സമര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. മുൻകൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്നാണ് പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇതേ കോടതിയാണ് നാളെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
