രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതിയും രംഗത്തെത്തിയതോടെ പ്രതികരണവുമായി കെ കെ രമ എംഎൽഎ.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ഒഴിയണമെന്നും അല്ലെങ്കിൽ കോണ്‍ഗ്രസ് പാര്‍ട്ടി അയാളെ പുറത്താക്കണമെന്നും കെ കെ രമ വ്യക്തമാക്കി.
കേരള പൊലീസ് എന്തുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്നും കേരള പൊലീസ് നാടകം കളിക്കുന്നത് എന്തിനാണെന്നും കെ.കെ. രമ എംഎൽഎ പറഞ്ഞു.അതേസമയം, സൈബർ അറ്റാക്കിനെ പേടിച്ച് ആരും പരാതി നൽകാതിരിക്കരുത്. പെൺകുട്ടികൾ ധൈര്യപൂർവം പരാതി നൽകണമെന്നും കെ കെ രമ പ്രതികരിച്ചു.
