സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വൈദ്യുതി നിയന്ത്രണം. ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പവർകട്ട് പത്ത് വർഷത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയതായി വിമർശനം ഉയർന്നിരുന്നു. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ ദുരിതത്തിലാക്കിയെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഇപ്പോൾ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുന്നത്.
മഴ കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗത്തിലുണ്ടായ വർധനയും മറ്റ് സാഹചര്യങ്ങളും കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.
ഇന്ന് രാത്രി ഏഴ് മണിക്കും 12 മണിക്കും ഇടയിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
