വയനാട്ടിലെ മുട്ടിൽ മരം മുറി കേസിൽ ആദിവാസികളായ ഭൂവുടമകൾക്ക് പിഴ ചുമത്തിയ നടപടി പുന പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കർഷകരുടെ പരാതികളിൽ കളക്ടർ പരിശോധിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. കർഷകർക്ക് കെഎല്‍സി ആക്ട് പ്രകാരം പിഴ ചുമത്തിയതിനെ സിപിഎമ്മും സിപിഐയും രൂക്ഷമായി വിമർശിച്ചിരുന്നു.

യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വിമർശനം. നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. മുട്ടിൽ സൗത്ത് വില്ലേജിലെ 35 കർഷകർക്കായി 7 കോടിയിൽ അധികം രൂപയാണ് നിലവിൽ പിഴ ചുമത്തിയിരിക്കുന്നത്. ഇതിൽ റോജി അഗസ്റ്റിനും ഉൾപ്പെടും.