മണിപ്പൂരിൽ കലാപം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനെ പുറത്താക്കണമെന്ന് രാജ്യസഭാ എംപി കപിൽ സിബൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.മണിപ്പൂരിനെ കത്തിയമരാന്‍ അനുവദിക്കരുതെന്നും എത്രയും വേഗം ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എൻ.ബിരേൻ സിങ്ങിനെ 'കരുതലില്ലാത്ത സര്‍ക്കാര്‍'' എത്രയും വേഗം പുറത്താക്കണം. മണിപ്പൂരിലെ കത്തിയമരാന്‍ വീണ്ടും അനുവദിച്ചിരിക്കുന്നു. "ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്യുന്നത് ഒരു പരിഹാരമല്ല," അദ്ദേഹം എക്‌സിൽ എഴുതി.

ജൂലൈയിൽ കാണാതായ പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മണിപ്പൂരിൽ അക്രമം വീണ്ടും രൂക്ഷമായത്.ഇരുവരും സഹായത്തിനായി അപേക്ഷിക്കുന്നതിന്റേയും പിന്നീട് തല അറുത്തുമാറ്റപ്പെട്ട നിലയില്‍ പൊതിഞ്ഞുകെട്ടിയ ഇരുവരുടേയും മൃതദേഹങ്ങളുമാണ് ചിത്രത്തിലുണ്ടായിരുന്നത്. കലാപം രൂക്ഷമായതോടെ നേരത്തെ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരുന്നു.