വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം
അഡ്മിൻ
വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജസീന ഹാഷിം രാജിവെച്ചു. കോണ്‍ഗ്രസിന്റെ അംഗത്വവും രാജിവച്ചുവെന്ന് ജസീന ഹാഷിം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജസീനയ്ക്കെതിരെ മത്സരിച്ച സുമയ്യക്ക് പാര്‍ട്ടി സീറ്റ് നല്കി.
ഇതില്‍ പ്രതിഷേധിച്ചാണ് ജസീന ഹാഷിം രാജിവെച്ചത്. 20-ാം വാര്‍ഡില്‍ പാര്‍ട്ടി ആദ്യം പരിഗണിച്ചത് തന്നെയാണെന്ന് ജസീന പറഞ്ഞു. സീറ്റ് നല്കാത്തതിനാലല്ല രാജിവെച്ചതെന്നും ജസീന വ്യക്തമാക്കി. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ 20-ാം വാര്‍ഡിലാണ് സുമയ്യ മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് ജസീന പറഞ്ഞു.
18-Nov-2025
ന്യൂസ് മുന്‍ലക്കങ്ങളില്‍
More