ശബരിമലയിലെ അനിയന്ത്രിത തിരക്ക് ; തിരിച്ചടിയായത് തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം

ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണത്തിൽ തിരിച്ചടിയായത് തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. ഉദ്യോഗസ്ഥ യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല. ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി വി എൻ വാസവൻ രണ്ടു ദിവസം മുൻപ് സമീപിച്ചെങ്കിലും മന്ത്രി വി എൻ വാസവന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖാ മൂലം ഇക്കാര്യം മന്ത്രിയെ അറിയിച്ചു. ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർ യോഗം ചേരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മന്ത്രിക്ക് വിലക്കുണ്ട്. അതേസമയം ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രിക്കുന്നതിൽ ഉണ്ടായിട്ടുള്ള വീഴ്ച പരിശോധിക്കുമെന്ന് കളക്ടർ അറിയിച്ചു.

18-Nov-2025