എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് സിപിഐഎം സ്ഥാനാർഥികൾ

കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ട് വീതം ഇടതു മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് നാല് പേരുടെ വിജയവും ഉറപ്പായത്.

മലപ്പട്ടം പഞ്ചായത്തിലെ 5-ാം, 6-ാം വാർഡുകളിലും ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലും സിപിഐഎം സ്ഥാനാർത്ഥികൾക്കു എതിരാളികൾ ഉണ്ടായിരുന്നില്ല. മലപ്പട്ടം പഞ്ചായത്തിലെ ആറാം വാർഡിൽ സി.കെ. ശ്രേയയും അഞ്ചാം വാർഡിൽ ഐ.വി. ഒതേനനും എൽഡിഎഫ് സ്ഥാനാർത്ഥികളാണ്.

ആന്തൂർ നഗരസഭയിലെ രണ്ടാമത്തെ വാർഡായ മൊറാഴയിൽ രജിത കെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ വീട് ഉൾപ്പെടുന്ന മേഖലയാണ് മൊറാഴ. ഇതിനകം തന്നെ പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരിച്ചുവരുന്ന നഗരസഭയാണ് ആന്തൂർ. 2020-ലെ പ്രാദേശിക ഭരണതിരഞ്ഞെടുപ്പിൽ കണ്ണൂരിലെ ഏഴ് വാർഡുകളിൽ സിപിഐഎം എതിരില്ലാതെ വിജയിച്ചിരുന്നു.

21-Nov-2025